lalith-modi-rima

TOPICS COVERED

വൈലന്‍റൈന്‍സ് ദിനത്തില്‍ പുതിയ കാമുകിയെ പരിചയപ്പെടുത്തി വ്യവസായി ലളിത് മോദി. 2023ല്‍ നടി സുസ്​മിത സെന്നുമായുള്ള വേര്‍പിരിയലിന് ശേഷം റിലേഷന്‍ഷിപ് അപ്​ഡേറ്റ്​സൊന്നും ലളിത് മോദി പങ്കുവച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണെന്ന് പറയുകയാണ് ലളിത് മോദി. 

25 വര്‍ഷമായി തന്‍റെ സുഹൃത്തായിരുന്ന റിമ ബൂരിയെ ആണ് തന്‍റെ പ്രണയിനിയായി ലളിത് മോദി പരിചയപ്പെടുത്തിയത്. റിമക്കൊപ്പമുള്ള പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാം പോസ്​റ്റില്‍ ലളിത് മോദി പങ്കുവച്ചിരുന്നു. 'ഒരിക്കല്‍ ഭാഗ്യം ലഭിച്ചു, എന്നാല്‍ എനിക്ക് രണ്ട് തവണയാണ് ഭാഗ്യമുണ്ടായത്, 25 വര്‍ഷത്തെ സൗഹൃദം പ്രണയമായപ്പോള്‍' എന്നാണ് പോസ്​റ്റിനൊപ്പം ലളിത് മോദി കുറിച്ചത്. ലളിതിന്‍റെ പോസ്റ്റിന് റിമയും കമന്‍റ് ചെയ്​തിട്ടുണ്ട്. ലവ് യൂ മോര്‍ എന്നാണ് റിമ കമന്‍റ് ചെയ്​തത്. ലെബനന്‍ ആസ്ഥാനമാക്കിയ കമ്പനിയിലെ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റാണ് റിമ. 27ാം വയസിലായിരുന്നു ലളിതിന്‍റെ ആദ്യവിവാഹം. മിനല്‍ സഗ്രണിയായിരുന്നു അദ്ദേഹത്തിന്‍റെ പത്​നി. 2018ല്‍ കാന്‍സറിനെ തുടര്‍ന്ന് മിനല്‍ മരിക്കുന്നത് വരെ ഈ ബന്ധം തുടര്‍ന്നിരുന്നു. ഈ ബന്ധത്തില്‍ ലളിതിന്‍റെ രണ്ട് മക്കളുമുണ്ട്. 

2022ല്‍ നടി സുസ്​മിത സെന്നുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് ലളിത് മോദി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2023ല്‍ പ്രണയബന്ധങ്ങളൊന്നുമില്ലെന്നും താന്‍ സിംഗിളാണെന്നും സുസ്​മിത സെന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പറ്റി ലളിത് മോദി പ്രതികരിച്ചിരുന്നുമില്ല. വാലന്‍റൈന്‍സ് ദിനത്തിലെ പ്രഖ്യാപനത്തിലൂടെ സുസ്​മിത സെന്നുമായുള്ള വേര്‍പിരിയല്‍ ലളിത് മോദി ഉറപ്പിച്ചിരിക്കുകയാണ്. 

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ 2010 ൽ ലളിത് മോദി ഇന്ത്യ വിട്ടിരുന്നു. അന്നുമുതൽ അദ്ദേഹം ലണ്ടനിലാണ് താമസം. 2013 ൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്  ബിസിസിഐ   അദ്ദേഹത്തെ ആജീവനാന്തം വിലക്കിരുന്നു.

25 വര്‍ഷമായി തന്‍റെ സുഹൃത്തായിരുന്ന റിമ ബൂരിയെ ആണ് തന്‍റെ പ്രണയിനിയായി ലളിത് മോദി പരിചയപ്പെടുത്തിയത്. റിമക്കൊപ്പമുള്ള പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാം പോസ്​റ്റില്‍ ലളിത് മോദി പങ്കുവച്ചിരുന്നു. 'ഒരിക്കല്‍ ഭാഗ്യം ലഭിച്ചു, എന്നാല്‍ എനിക്ക് രണ്ട് തവണയാണ് ഭാഗ്യമുണ്ടായത്, 25 വര്‍ഷത്തെ സൗഹൃദം പ്രണയമായപ്പോള്‍' എന്നാണ് പോസ്​റ്റിനൊപ്പം ലളിത് മോദി കുറിച്ചത്. ലളിതിന്‍റെ പോസ്റ്റിന് റിമയും കമന്‍റ് ചെയ്​തിട്ടുണ്ട്. ലവ് യൂ മോര്‍ എന്നാണ് റിമ കമന്‍റ് ചെയ്​തത്. ലെബനന്‍ ആസ്ഥാനമാക്കിയ കമ്പനിയിലെ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റാണ് റിമ. 27ാം വയസിലായിരുന്നു ലളിതിന്‍റെ ആദ്യവിവാഹം. മിനല്‍ സഗ്രണിയായിരുന്നു അദ്ദേഹത്തിന്‍റെ പത്​നി. 2018ല്‍ കാന്‍സറിനെ തുടര്‍ന്ന് മിനല്‍ മരിക്കുന്നത് വരെ ഈ ബന്ധം തുടര്‍ന്നിരുന്നു. ഈ ബന്ധത്തില്‍ ലളിതിന്‍റെ രണ്ട് മക്കളുമുണ്ട്. 

2022ല്‍ നടി സുസ്​മിത സെന്നുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് ലളിത് മോദി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2023ല്‍ പ്രണയബന്ധങ്ങളൊന്നുമില്ലെന്നും താന്‍ സിംഗിളാണെന്നും സുസ്​മിത സെന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പറ്റി ലളിത് മോദി പ്രതികരിച്ചിരുന്നുമില്ല. വാലന്‍റൈന്‍സ് ദിനത്തിലെ പ്രഖ്യാപനത്തിലൂടെ സുസ്​മിത സെന്നുമായുള്ള വേര്‍പിരിയല്‍ ലളിത് മോദി ഉറപ്പിച്ചിരിക്കുകയാണ്. 

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ 2010 ൽ ലളിത് മോദി ഇന്ത്യ വിട്ടിരുന്നു. അന്നുമുതൽ അദ്ദേഹം ലണ്ടനിലാണ് താമസം. 2013 ൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ ബോർഡ് അദ്ദേഹത്തെ ആജീവനാന്തം വിലക്കിരുന്നു.

ENGLISH SUMMARY:

Businessman Lalit Modi introduced his new girlfriend on Valentine's Day. After his breakup with actress Sushmita Sen in 2023, Lalit Modi did not share any relationship updates. But now Lalit Modi is saying that he has found a new partner.