മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചന. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ സമവായമായില്ല. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

രണ്ടോ മൂന്നോ മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക, ഈ കാലയളവിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നതാണ് ബിജെപിയുടെ ആലോചന. സത്യബ്രത സിങ്, അധികാരിമായും ശർദദേവി, യുംനാം ഖേംചന്ദ് സിങ് എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും സമവായമായിട്ടില്ല.

ബിരേൻ സിങ് രാജിവച്ചത് മണിപ്പുരിനെ പൂർണമായും തകർത്ത ശേഷമെന്ന് മുൻ മുഖ്യമന്ത്രി ഒകാറം ഇബോബി സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. ഗവർണർ ഈ ആഴ്ച തന്നെ റിപ്പോർട്ട് നൽകും. അതിൻ്റെ അടിസ്ഥാനത്തിലാകും രാഷ്ട്രപതി ഭരണം തീരുമാനിക്കുക

മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ ജിരിബാം അടക്കം അഞ്ച് ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദേശം. 

ENGLISH SUMMARY:

Biren Singh resignation, Proposal to introduce President's rule