Image: AI (left)

Image: AI (left)

ലോകം മൂന്നാം യുദ്ധത്തിലേക്കെന്ന പ്രവചനവുമായി പ്രസിദ്ധ ജ്യോതിഷി കുഷാല്‍ കുമാര്‍. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് കുഷാല്‍ കുമാര്‍ അറിയപ്പെടുന്നത്. ഇസ്രയേല്‍–ഹമാസ്, റഷ്യ– യുക്രൈന്‍ യുദ്ധമെന്നിവ കുഷാല്‍ നേരത്തെ പ്രവചിച്ചിരുന്നു. മുന്‍പും മൂന്നാം ലോകയുദ്ധത്തെ കുറിച്ച് കുഷാല്‍  പ്രവചനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലിച്ചിരുന്നില്ല.

ഈ വര്‍ഷം ജൂണ്‍ 18ന് യുദ്ധം തുടങ്ങുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാല്‍ അന്നൊന്നും സംഭവിച്ചില്ല. തുടര്‍ന്ന് ജൂലൈ 26നോ 28നോ യുദ്ധം ഉറപ്പായും തുടങ്ങുമെന്ന് കുഷാല്‍ പ്രഖ്യാപിച്ചു. ഇതും പാളിപ്പോയി. ഇതിന് ശേഷമാണ് ഓഗസ്റ്റ് നാലിനോ അഞ്ചിനോ മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് കുഷാല്‍ അവകാശവാദം ഉന്നയിച്ചത്. 

ഹരിയാനയിലെ പഞ്ച്കുളയില്‍ നിന്നുള്ള വേദ ജ്യോതിഷി കുഷാല്‍. സാമ്പത്തികശാസ്ത്രം, കാലാവസ്ഥ, ബിസിനസ്, ആഗോള ബന്ധങ്ങള്‍ എന്നിവയെ എല്ലാം വേദങ്ങളെ അടിസ്ഥാനമാക്കി വിവേചിക്കുമെന്നാണ് കുഷാല്‍ അവകാശപ്പെടുന്നത്.  

ഫ്രഞ്ച് ജ്യോതിഷിയായിരുന്ന നോസ്ട്രഡാമസിനും മൂന്നാം ലോകയുദ്ധം തുടങ്ങുന്നത് സംബന്ധിച്ച പ്രവചനങ്ങള്‍ പിഴച്ചിരുന്നു. ചൈനയും യുഎസും തമ്മിലുള്ള നാവിക യുദ്ധമാകും മൂന്നാം ലോകയുദ്ധത്തിന്‍റെ തുടക്കമെന്നായിരുന്നു രാജ്യങ്ങളുടെ പേര് കൃത്യമായി വെളിപ്പെടുത്താതെ നോസ്ട്രഡാമസിന്‍റെ പ്രവചനം. അതേസമയം, ഈ  പ്രവചനത്തെ പൂര്‍ണമായി തള്ളിക്കളയേണ്ടെന്നും ബെയ്ജിങും വാഷിങ്ടണും തമ്മിലുള്ള ബന്ധം ഏത് നിമിഷവും യുദ്ധത്തിലേക്ക് എത്താമെന്നും തയ്​വാനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തന്നെ ഉദാഹരണമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 

1503ലാണ് ഫ്രഞ്ച് തത്വചിന്തകനും കവിയും വൈദ്യനും ജ്യോതിഷിയുമായ നോസ്ട്രഡാമസ് ജനിച്ചത്. ഫ്രഞ്ച് വിപ്ലവും, ഹിറ്റലറുടെയും നെപ്പോളിയന്‍റെയും ഉദയം, ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍, ജപ്പാനുമേലുള്ള ആണവായുധ പ്രയോഗം, അപ്പോളൊ ചന്ദ്രനിലെത്തുന്നത്, ഡയാന രാജകുമാരിയുടെ മരണം, ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണം എന്നിവയടക്കമുള്ള നോസ്ട്രഡാമസ് മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 

ENGLISH SUMMARY:

Indian astrologer Kushal Kumar, has issued a fresh warning that World War III will begin on either August 4 or August 5