കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് തന്‍റെ പേരില് പ്രചരിച്ച ആരോപണത്തിന് മറുപടിയുമായി നടി ദിവ്യാ ഉണ്ണി. നാളുകളായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നുമാണ് താരത്തിന്‍റെ വാക്കുകള്‍. ഈ വിഷയത്തില്‍ താന്‍ പ്രതികരിച്ചാല്‍ അത് കലാഭവന്‍ മണിയോടുള്ള അനാദരവായിരിക്കുമെന്നും ദിവ്യ ഉണ്ണി പറയുന്നു. എന്താണ് സത്യവസ്തയെന്ന് തനിക്ക് അറിയാമെന്നും ഇത്തരം വാര്‍ത്തകള്‍ അവഗണിക്കുകയാണ് നല്ലതെന്നുമാണ് താരത്തിന്‍റെ വാക്കുകള്‍.
‘സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ മുതൽ എത്രയോ സിനിമകൾ ഒരുമിച്ചു ചെയ്തു. ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെ തെറ്റായ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരം കമന്റുകൾ ഞാൻ വായിക്കാറില്ല. മറുപടിയും എന്റെ സമയവും അവർ അർഹിക്കുന്നില്ല. നമ്മൾ അവരെക്കുറിച്ച് സംസാരിക്കുന്നതു പോലും അവർക്കു കിട്ടുന്ന പ്രോത്സാഹനമാണ്.’ താരം പറയുന്നു.
മലയാള സിനിമയിലെ ഒരു നായിക കലാഭവന്‍ മണിയെ നിറത്തിന്‍റെ പേരില്‍ അപമാനിച്ചെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ വിമുഖത കാണിച്ചെന്നുമുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ആ നായിക ദിവ്യ ഉണ്ണിയാണ് എന്ന് വാര്‍ത്തകള്‍ പരന്നു. വാര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ പേരില്‍ ആക്രമണങ്ങള്‍ നേരിടുകയാണ് താരം. ആദ്യമായാണ് ഈ ആരോപണവുമായി ബന്ധപ്പെട്ട് ദിവ്യ വ്യക്തത വരുത്തുന്നത്.
Actress Divya Unni responds to the Kalabhavan Mani controversy