മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് നേടി മോഹന്‍ലാല്‍. 'ബറോസ്' എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്. സിനിമ നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ട്, ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിന്‍ ഫാത്തിമ എന്നിവര്‍ ചേര്‍ന്നാണ് മോഹന്‍ലാലിന് അവാര്‍ഡ് സമര്‍പ്പിച്ചത്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ ചങ്ങായിരുന്നു ഇത്.
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ബറോസ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ കുട്ടികള്‍ക്കായാണ് അണിയിച്ചൊരുക്കിയത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്.