butterchicken--1-

ആരാണ് ബട്ടര്‍ ചിക്കന്‍ ആദ്യമായി തയാറാക്കിയത്.   ബട്ടര്‍ ചിക്കന്‍  മാത്രമല്ല ദാല്‍ മക്കനിയുടെയും രുചിക്കൂട്ട് തയാറാക്കിയത്   ആരെന്ന തര്‍ക്കം കോടതി ഡല്‍ഹി ഹൈക്കോടതി കയറിയിരിക്കുകയാണ്.  ബട്ടര്‍ ചിക്കന്‍റെ പാരമ്പര്യം  ആര്‍ക്കെന്ന തര്‍ക്കത്തിന്‍റെ കഥയാണ് ഇനി   

നാവില്‍ കൊതിയൂറന്ന  ബട്ടര്‍ ചിക്കന്‍ രാജ്യാന്തരതലത്തില്‍ തന്നെ പ്രശ്സതമായ ഇന്ത്യന്‍ വിഭവമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ തര്‍ക്കം ആരാണ് ബട്ടര്‍ ചിക്കന്‍ ആദ്യമായി തയാറാക്കിയത് എന്നതിലാണ്.  ഡല്‍ഹിയിലെ മോത്തി മഹല്‍ ഡീലക്സ്  എന്ന റസ്റ്ററന്‍റ് ആണ്  – ബട്ടര്‍ചിക്കന്‍റെ പാരമ്പര്യം   തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന്  കാട്ടി കോടതിയെ സമീപിച്ചത്.   കുന്തന്‍ലാല്‍ ഗുജറാള്‍ എന്ന ഷെഫാണ് മോത്തിമഹല്‍ സ്ഥാപിച്ചത്. ഇദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന കുന്തന്‍ലാല്‍ ജഗ്ഗിയുടെ പിന്‍മുറക്കാര്‍ ഉടമസ്ഥരായ  ദരിയാഗഞ്ച് എന്ന് റസ്റ്റന്‍റ്  ബട്ടര്‍ ചിക്കന്‍റെ പാരമ്പര്യം   പരസ്യം ചെയ്തതോടെയാണ് ബട്ടര്‍ ചിക്കന്‍ കോടതി കയറിയത് 

 

ഡല്‍ഹി ദരിയാഗഞ്ചിലുള്ള ഈ  മോത്തിമഹല്‍ ആയിരുന്നു കുന്തലാല്‍ ഗുജറാളും  കുന്തന്‍ലാല്‍ ജഗ്ഗിയും നടത്തിയിരുന്നത്.  ഇതിന്‍റെ  അടുക്കളയിലാണ് ആദ്യമായി ബട്ടര്‍ ചിക്കന്‍ തയാറായതെന്ന് പറയപ്പെടുന്നു. എന്നാല്‍  ഇവരുടെ  മറ്റൊരു ബിസിനസ് പങ്കാളിയായിരുന്ന വിനോദ് ഛദ്ദക്ക്  1992 ല്‍ റസ്റ്റന്‍റും വിഭവങ്ങളുടെ ഉടമസ്ഥവകാശവും കൈമാറിയെന്ന് വിനോദ് ഛദ്ദയുടെ മകള്‍ ബ്ലോട്ടി ഛദ്ദ  .അതുകൊണ്ട് തന്നെ  യഥാര്‍ഥ അവകാശമെന്നും മറ്റാര്‍ക്കും മോത്തിമഹല്‍ എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും  ബ്ലോട്ടി 

ഈ റസ്റ്റന്‍റിന്‍റെ ആദ്യ ഉടമസ്ഥനായിരുന്ന  കുന്തന്‍ ലാല്‍ ഗുജറാള്‍ 1930 കളില്‍ പെഷവാറിലായിരുന്നു.   അവിടെ നിന്നും ഡല്‍ഹിയിലെത്തിയ കാലത്താണ് ബട്ടര്‍ ചിക്കന്‍റെ പിറവിയെന്നാണ് അവകാശവാദം. മുന്‍പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിക്കൊപ്പം കുന്തന്‍ലാല്‍ ഗുജറാല്‍ നില്‍ക്കുന്ന ചിത്രങ്ങളും എല്ലാ മോത്തി മഹല്‍ ഡീലക്സ്  റസ്റ്ററന്‍റിലുണ്ട്. ദരിയാഗഞ്ചിലുള്ള മോത്തി മഹലിന് നല്‍കിയ കരാര്‍ വിഭവങ്ങളുടെ ഉടമസ്ഥവാശമോ ബ്രാന്‍ഡിന്‍റെ പേരോ ഇല്ലെന്ന് മോത്തി മഹല്‍ ഡീലക്സ് ഉടമ മോനീഷ് ഗുജറാള്‍

പക്ഷെ കേസിലെ ഹര്‍ജിക്കാരായ മോത്തി മഹല്‍ ഡീലക്സ് അവകാശപ്പെടുന്ന വിഐപികളില്‍ പലരും എത്തിയിട്ടുള്ളത് ദരിയാഗഞ്ചിലെ മോത്തി മഹലിലുമാണ്. മേയ് മാസമാണ് ബട്ടര്‍ ചിക്കന്‍റെ ഉടമ ആരെന്ന് കേസ് ഇനി കോടതി പരിഗണിക്കുന്നത്. എന്നാല്‍ മോത്തി മഹല്‍ ഡീസക്സ് കേസ് നല്‍കിയ എതിര്‍ കക്ഷികളായ ദരിയാഗഞ്ച് റസ്റ്റന്‍റ് കോടതിയില്‍ മറുപടി നല്‍കുമെന്ന് മാത്രം ഫോണില്‍ പ്രതികരിച്ചു. 

Who made butter chicken first?