ചിത്രം: മനോരമ

ചിത്രം: മനോരമ

രുചി കൊണ്ട് ലോകം കീഴടക്കിയ ബട്ടര്‍ ചിക്കന്‍ ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി കയറിയിരിക്കുകയാണ്. ആരാണ് ആദ്യമായി ബട്ടര്‍ ചിക്കന്‍ കണ്ടുപിടിച്ചതെന്നും ഉണ്ടാക്കിയതെന്നുമുള്ള തര്‍ക്കമാണ് കോടതിയിലെത്തിയത്.  ബട്ടര്‍ ചിക്കനൊപ്പം ദാല്‍ മഖാനിയെ ചൊല്ലിയും വിവാദമുയര്‍ന്നിട്ടുണ്ട്. മോട്ടി മഹല്‍, ദരിയാഗഞ്ച് റസ്റ്ററന്‍റുകള്‍ തമ്മിലാണ് രുചിയേറും വിഭവങ്ങളെ ചൊല്ലി പോരടിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അവകാശം വ്യക്തമാക്കുന്ന തെളിവുകളോ, മറ്റ് രേഖകളോ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ദരിയാഗഞ്ച് റസ്റ്ററന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സ​ഞ്ജീവ് നറുലയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മേയ് 29നാകും കേസ് വീണ്ടും പരിഗണിക്കുക. 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം, ഗൂഗിള്‍

ബട്ടര്‍ ചിക്കനും  ദാല്‍ മഖാനിയും കണ്ടുപിടിച്ചവര്‍ എന്ന ടാഗ്​ലൈനോടെ ദരിയാഗഞ്ച് റസ്റ്ററന്‍റ് വില്‍പ്പന തുടങ്ങിയതോടെയാണ് മോട്ടിമഹല്‍ കേസുമായി കോടതിയെ സമീപിച്ചത്. മോട്ടിമ മഹലിലെ കുന്ദന്‍ ലാല്‍ ഗുജ്റാളാണ് ബട്ടര്‍ ചിക്കന്‍റെയും ദാല്‍ മഖാനിയുടെയും സ്രഷ്ടാവെന്നും അദ്ദേഹമാണ് അത് കണ്ടുപിടിച്ചതെന്നും മോട്ടി മഹല്‍ അവകാശപ്പെടുന്നു. ദാല്‍ മഖാനിയും ബട്ടര്‍ ചിക്കനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബട്ടര്‍ ചിക്കന്‍റെ അതേ കൂട്ടുകളാണ് പരിപ്പിനൊപ്പം ഉപയോഗിക്കുന്നതെന്നും  ഒരേ സമയത്താണ് ഇരു വിഭവങ്ങളും തയ്യാറായതെന്നും മോട്ടിമഹല്‍ ഹര്‍ജിയില്‍ പറയുന്നു.

മോട്ടിമഹലിന്‍റെ ആരോപണങ്ങളോട് ദരിയഗ​ഞ്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, മോട്ടിമഹലുകാരുടെ വാദങ്ങള്‍ അസംബന്ധമാണെന്ന് കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. ആദ്യത്തെ മോട്ടി മഹല്‍ റസ്റ്ററന്‍റ് ഇരുകക്ഷികളുടെയും പൂര്‍വികര്‍ ചേര്‍ന്ന് പെഷവാറില്‍ സ്ഥാപിച്ചതാണെന്നും ദരിയാഗഞ്ചിന്‍റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ആഗോളതലത്തില്‍ തന്നെ ജനപ്രീതിയാര്‍ജിച്ച ഇന്ത്യന്‍ വിഭവമാണ് ബട്ടര്‍ ചിക്കന്‍. 

who invented and prepared butter  chicken ? case in Delhi Hc