ചിത്രം: Instagram

ഗര്‍ഭിണിമാരായ തന്‍റെ അ​ഞ്ച് ഭാര്യമാരുടെയും ബേബി ഷവര്‍ ആഘോഷം ഒന്നിച്ച് നടത്തി യുവാവ്. ന്യൂയോര്‍ക്ക് സ്വദേശിയായ സെഡി വില്‍ എന്ന 22കാരനാണ് ഈ വ്യത്യസ്തമായ പാര്‍ട്ടി നടത്തിയത്. സെഡിയുടെ ഭാര്യമാരിലൊരാളായ ലിസി ആഷ്​ലിയാണ് ഈ വാര്‍ത്ത ടിക് ടോകില്‍ പങ്കുവച്ചത്. ക്വീന്‍സില്‍ വച്ച് ജനുവരി 14നാണ് പാര്‍ട്ടി സംഘടിപ്പിച്ചെതന്നും വിഡിയോ പോസ്റ്റ് ചെയ്ത് അവര്‍ കുറിച്ചു. 'കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം' എന്നും വിഡിയോയ്ക്കൊപ്പം ആഷ്​ലി കുറിച്ചു. 

 

'ഞങ്ങളെല്ലാവരും സഹോദരിമാരായ ഭാര്യമാരാണെന്നാണ് എനിക്കിപ്പോള്‍ തോന്നുന്ന'തെന്നും ബഹുഭാര്യാ കുടുംബത്തിന്‍റെ ചിത്രത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ബോണി ബി, കെയ് മെറി, ജൈലിന്‍ വില, ലൈന്‍ല കലിഫ ഗല്ലേറ്റി എന്നിവരാണ് തനിക്കൊപ്പമുള്ളതെന്നും മറ്റ് ഗര്‍ഭിണികളെ ആഷ്​ലി പരിചയപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ സുന്ദരമായ കുടുംബത്തെ നോക്കൂവെന്ന് സെഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷ്​ലി കുറിച്ചിട്ടുണ്ട്.  'ഞങ്ങളുടെ കുഞ്ഞു ഡാഡിയെ ​ഞങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു'വെന്നും 'ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്നും കുടുംബം ഇതംഗീകരിച്ചിട്ടുണ്ടെന്നും' അവര്‍ വെളിപ്പെടുത്തി. സമൂഹം മാറിയതനുസരിച്ച് ബന്ധങ്ങളും മാറിയെന്നായിരുന്നു സെഡിയുടെ മാനേജര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. 

 

ആഷ്​ലി പങ്കുവച്ച വിഡിയോയില്‍ ഗര്‍ഭിണികളായ അഞ്ചുപേരും ആടിയും പാടിയും ബേബി ഷവര്‍ ആഘോഷമാക്കുന്നത് കാണാം. ഒന്നിച്ച്  ഭക്ഷണം കഴിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതൊക്കെ കണ്ടിട്ടും സോഷ്യല്‍ ലോകത്തെ ഒരു വിഭാഗത്തിന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഇതൊന്നും സത്യമാവരുതേയെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇത്ര സന്തോഷത്തോടെ എങ്ങനെ കഴിയുമെന്നും വിശ്വസിക്കില്ലെന്നും മറ്റ് ചിലരും കമന്‍റ് ചെയ്തു. ഇതൊന്നും ശരിയായ രീതികളെല്ലെന്നാണ് വേറെ ചിലര്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചിരിക്കുന്നത്. 

 

US man throws joint baby shower for his 5 wives