നാണയങ്ങളും സ്റ്റാമ്പുകളും ഉൾപ്പെടെ പലതരത്തിലുള്ള ശേഖരങ്ങൾ കണ്ടിട്ട് കാണും... എന്നാൽ ആയിരത്തിലധികം വരുന്ന കുഞ്ഞൻ കാറുകളുടെ ശേഖരം കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു ജേക്കബിന്റെ വീട്ടിലേക്ക് പോകാം
10000 രൂപയോ അതിൽ കൂടുതലോ ഒക്കെയാണ് പല കാറുകളുടെയും ഏകദേശ വില.. 1500 നടുത്ത് വരുന്ന കാറുകളുടെ ആകെ മൂല്യം ലക്ഷങ്ങൾ വരും. കാറുകളുടെയും കെട്ടിടങ്ങളുടെയും മിനിയേച്ചർ മോഡലുകൾ ബിനു ജേക്കബ് തന്നെ തയ്യാറാക്കാറുമുണ്ട്
ഡൈക്കോസ്റ്റ് എന്ന അലോയ് യിൽ നിർമ്മിക്കുന്ന കാറുകൾക്ക് നല്ല ഭാരം വരും.. പൊടിപൊടിക്കാതെ ഇവ സൂക്ഷിക്കാൻ നന്നായി ബുദ്ധിമുട്ടണം.. ഓരോ കാറും എടുത്ത് വൃത്തിയാക്കി വരുമ്പോൾ മാസങ്ങൾ എടുക്കും.. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഏതെങ്കിലും ഒരു മോഡൽ ഇനിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ബിനു ജേക്കബിന്റെ മറുപടി.. എങ്കിലും ശേഖരം ഇനിയും വലുതാക്കുമെന്ന കാര്യത്തിൽ സംശയമില്ല