ചിത്രം: Getty Images
സാഹിത്യത്തിനുള്ള 2023 ലെ നൊബേല്‍ പുരസ്കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസെയ്ക്ക്. ഗദ്യത്തിനും ഫൊസെയുടെ നവീനമായ നാടകങ്ങള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നതെന്നും ഫൊസെയുടെ കൃതികള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയെന്നും പുരസ്കാരം പ്രഖ്യാപിച്ച് സമിതി വ്യക്തമാക്കി. നിരവധി നാടകങ്ങളും, നോവലുകളും കവിതകളും ഉപന്യാസങ്ങള്‍ക്കും പുറമെ ബാലസാഹിത്യകൃതികളും 64കാരനായ ഫൊസെ രചിച്ചിട്ടുണ്ട്. മികച്ച വിവര്‍ത്തകന്‍ കൂടിയാണ് ഫൊസെ. നാടകത്തിലും ഗദ്യത്തിലും തനത് മുദ്രപതിപ്പിച്ച വ്യക്തിത്വമാണ് ഫൊസെയെന്നും സമിതി വിലയിരുത്തി.
സാഹിത്യത്തെ മാത്രം പരിഗണിച്ചുള്ള പുരസ്കാരമായി താനിതിനെ കാണുന്നുവെന്ന് പുരസ്കാര വാര്‍ത്തയോട് ഫൊസെ പ്രതികരിച്ചു. 1956 ല്‍ പടിഞ്ഞാറന്‍ നോര്‍വെയിലെ ഹോഗിസന്‍ ഗ്രാമത്തിലാണ് ഫൊസെ ജനിച്ചത്. മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യയും പ്രമേയമായുള്ള 'റെഡ്,ബ്ലാക്ക്' (1983) ആണ് ഫൊസെയുടെ ആദ്യ നോവല്‍. 'ആന്‍ഡ് നെവര്‍ ഷാല്‍ വീ പാര്‍ട്' ആണ് ആദ്യ നാടകം. മുപ്പതിലേറെ നാടകങ്ങളും ഫൊസെ സാഹിത്യത്തിന് സംഭാവന ചെയ്തു.
915,000 യുഎസ് ഡോളറാണ് പുരസ്കാരത്തുക. 1901 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 116 തവണയാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം വിതരണം ചെയ്തിട്ടുള്ളത്.
Jon Fosse wins the 2023 Nobel prize in literature
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.