chandyoommen

ഉമ്മന്‍ചാണ്ടിയുടെ അഭാവത്തിലും ഞായറാഴ്ച പുതുപ്പള്ളിയിലെ വീട്ടിലേക്കുത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ല.  ചാണ്ടി ഉമ്മന്‍ എംഎൽഎ ആയതിനുശേഷവും ഉമ്മൻചാണ്ടിയുടെ വീട്ടിലേക്കുള്ള ഞായറാഴ്ച ദിവസത്തെ തിരക്ക് തുടരുകയാണ്. പുതുപ്പള്ളിക്കാര്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ളവരും പരാതികള്‍ നല്‍കാന്‍ വന്നിരുന്നുവെന്ന് എംഎൽഎ ചാണ്ടി  ഉമ്മൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിൽ നിന്ന് എത്തിയവരുടെ പരാതികൾ  അതാത് എംഎൽഎമാർക്ക് കത്തായി അയക്കുമെന്നും സാധിക്കുന്നതിനെല്ലാം പരിഹാരം കാണുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

The Sunday rush to Oommenchandy's house continues