TAGS

 ഭര്‍ത്താവിന്‍റെ മരണത്തില്‍ ഗൂഗിളിനെതിരെ പരാതി കൊടുത്ത് യുവതി. കഴിഞ്ഞ വര്‍ഷമായിരുന്നു യുവതിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ഗൂഗിള്‍ മാപ്പിനെതിരായാണ് പരാതി. ഗൂഗിള്‍ മാപ്പിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാഹനമോടിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവായ ഫിലിപ്പ് പാക്സന്‍ കരോലിനയിലെ പാലത്തില്‍ നിന്നും വീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ പിതാവായ ഫിലിപ്പ് തല്‍ഷണം മരിക്കുകയും ചെയ്തു.

 

2013 മുതല്‍ തകര്‍ന്ന് കിടക്കുന്ന സ്നോ ക്രീക്ക് പാലമാണ് ഗൂഗിള്‍ നിര്‍ദേശിച്ചതെന്ന് കാണിച്ചാണ് ഭാര്യ അലീസിയ പരാതി നല്‍കിയത്. ഭര്‍ത്താവിന് പരിചയമില്ലാത്ത വഴിയായിരുന്നെന്നും അലീസിയ പറയുന്നു. പിതാവിന്‍റെ മരണത്തെപ്പറ്റി മക്കള്‍ ചോദിക്കുമ്പോള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പോലും തനിക്ക് ആകുന്നില്ലെന്ന് അലീസിയ പറയുന്നു. ജിപിഎസ് ചുമതലയുള്ളവര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്ന് തനിക്ക് മനസിലാവുന്നില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

പാലത്തിന്‍റെ അധികൃതര്‍ക്കെതിരെയും പരാതിയുണ്ട്. പല തവണ വഴി തെറ്റാണന്ന് ഉപഭോക്താക്കള്‍ പറഞ്ഞതാണന്നും പരാതിയില്‍ പറയുന്നു. അതേസമയം വിവരമറിഞ്ഞ ഗൂഗിള്‍ അലീസിയയുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു. കാര്യത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നും ഗൂഗിള്‍ പറഞ്ഞു