Photo_1
  • സ്പേസ് ക്രാഫ്റ്റുകളില്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം അലോയ് ഉപയോഗിച്ച് ബോഡി
  • ആപ്പിളിന്‍റെ ലെൻസുകളിൽ വച്ച് ഏറ്റവും മികച്ച ഒപ്റ്റിക്കൽ സൂം
  • ഒറ്റ ചാർജിൽ 29 മണിക്കൂർ വിഡിയോ പ്ലേബാക്ക്
  • കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയായ ആക്ഷൻ ബട്ടൺ

ആപ്പിൾ ഐ ഫോൺ 15 സീരീസ് അവതരിപ്പിച്ചു. കലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്സ് സെന്ററിലാണ് 15 സീരീസ് പുറത്തിറക്കിയത്. ഐ ഫോൺ ഫിഫ്റ്റീന്‍, ഫിഫ്റ്റീൻ പ്ലസ്, ഫിഫ്റ്റീൻ പ്രോ, ഫിഫ്റ്റീൻ പ്രോ മാക്സ് എന്നീ ഫോണുകളാണ് പുത്തൻ ഐ ഫോൺ ശ്രേണിയിലുള്ളത്. ആപ്പിൾ വാച്ച് 9 സീരീസും അത്യാധുനിക എ-17 പ്രോ ചിപ്പും ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചു. 

Photo_1

 

ഐ ഫോൺ 15 പ്രോ മാക്സ്

Photo_3

 

സ്റ്റീവ് ജോബ്സ് സെന്ററിലെ ഡെമോ സോണിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡലായ ഐ ഫോൺ പ്രോ മാക്സ് ആണ്. ടൈറ്റാനിയം ഷാസി ഐ ഫോൺ 14നെ അപേക്ഷിച്ച് 15 പ്രോയെ ലൈറ്റ് വെയ്റ്റ് ആക്കിയിരിക്കുന്നു. ബോഡിയുടെ കരുത്ത് വർധിക്കുകയും ചെയ്തു. സ്പേസ് ക്രാഫ്റ്റുകളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം അലോയ് ആണിതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

Photo_4

 

എ-17 ചിപ്

Photo_5

 

എ-സെവന്റീന്‍ പ്രോ ചിപ് ആണ് 15 പ്രോയുടെ യഥാർഥ ശക്തി. ആപ്പിൾ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റിൽ (Apple GPU) ഇതുവരെ നടത്തിയ ഏറ്റവും വലിയ റീഡിസൈൻ ആണ് എ-17. ഗ്രാഫിക്സ് പെർഫോമൻസ് വേറെ ലെവൽ ആകുമെന്ന് ചുരുക്കം. ഗെയിമിങ്ങിൽ ആപ്പിൾ കൂടുതൽ ശ്രദ്ധ നൽകുന്നതിന്റെ തെളിവാണിത്. അവിശ്വസനീയമായ ഡീറ്റെയിലിങ്, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന ഗെയിം കാരക്റ്ററുകൾ, മികച്ച സ്പീഡ് എന്നിവയൊക്കെ സിക്സ് കോർ എ-17 ഉറപ്പുനൽകുന്നു.

Photo_6

 

ക്യാമറ

Photo_7

 

ക്യാമറയാണ് ഐ ഫോൺ 15 സീരീസിലെ മറ്റൊരു സൂപ്പർ താരം. ആപ്പിൾ ഇന്നോളം ഇറക്കിയ ലെൻസുകളിൽ ഏറ്റവും മികച്ച ഒപ്റ്റിക്കൽ സൂം ആണ് 15 പ്രോ മാക്സിലേത്. 5X ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ക്യാമറ നൽകുന്ന ദൃശ്യമികവ് അസാധ്യമാണ്. 120 എംഎം ലെൻസ് ആണ് 15 പ്രോ ക്യാമറ സിസ്റ്റത്തിൽ ഉള്ളത്. ഇതുപയോഗിച്ച് വളരെ ദൂരത്തുള്ള വസ്തുക്കളുടെ ക്ലോസ് ഷോട്ടുകൾ പകർത്താൻ കഴിയുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ഫോട്ടോ ക്വാളിറ്റി അസാധ്യം. 48MP ആണ് മെയിൻ ക്യാമറ. ഈ സൂപ്പർ ഹൈ റെസൊല്യൂഷൻ ഫോട്ടോകൾ  അവിശ്വസനീയമായ മികവ് പുലർത്തുന്നു. ഫോക്കസ് ചെയ്യുന്ന വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് മോഡ് സെറ്റ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.

Photo_8

 

ആക്ഷൻ ബട്ടൺ

Photo_9

 

ഐ ഫോൺ 15 സീരീസിലെ ഏറ്റവും യൂസർ ഫ്രണ്ട്ലി ആകാൻ പോകുന്ന സംവിധാനമാണ് ആക്ഷൻ ബട്ടൺ. ഫോൺ സൈലന്റ് മോഡിലാക്കാനും പഴയ നിലയിലാക്കാനുമാണ് സാധാരണ ഇതുപയോഗിക്കാറ്. എന്നാൽ ഐ ഫോൺ 15 സീരീസിൽ അവതരിപ്പിച്ച ആക്ഷൻ ബട്ടൺ 9 വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഫോൺ സൈലന്റ് ആക്കാനും ക്യാമറ ലോഞ്ച് ചെയ്യാനും ഫോക്കസ് ചെയ്യാനും ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്യാനും വോയിസ് മെമോ റെക്കോർഡ് ചെയ്യാനും ട്രാൻസ്ലേറ്റ്, മാഗ്നിഫൈയിങ്, ഷോർട്ട്കട്ട്, അക്സസിബിലിറ്റി തുടങ്ങിയവയ്ക്കും ആക്ഷൻ ബട്ടൺ ലോങ് പ്രസ് ചെയ്താൽ മതി.

 

ബാറ്ററി

 

അനേകം പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയപ്പോഴും ബാറ്ററി ലൈഫ് വർധിപ്പിക്കാൻ ആപ്പിൾ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ 29 മണിക്കൂർ വിഡിയോ പ്ലേബാക്കിനുള്ള പവർ 15 പ്രോ മാക്സിലുണ്ടാകും. 23  മണിക്കൂർ വിഡിയോ പ്ലേബാക് ആണ്  15 പ്രോ നൽകുന്ന ബാറ്ററി ലൈഫ്. മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി യുഎസ്ബി-സി പോർട്ടും ഐഫോൺ 15 സീരീസിലുണ്ട്. 

 

ഐ ഫോൺ 15, 15 പ്ലസ്

 

പ്രോ സീരീസിനെ അപേക്ഷിച്ച് വില കുറവാണ് ഐഫോൺ 15, 15 പ്ലസ് ഫോണുകൾക്ക്. വ്യത്യസ്തമായ നിറങ്ങളും ഗ്ലാസ് ബോഡിയും 48 മെഗാപിക്സൽ ക്യാമറയുമെല്ലാം ഈ എൻട്രി പോയന്റ് ഫോണുകളെ ആകർഷകമാക്കുന്നു. കഴിഞ്ഞ വർഷം പ്രോ ലെവൽ ഫോണുകളിൽ അവതരിപ്പിച്ച ഡൈനമിക് ഐലന്റ് ഇക്കുറി എൻട്രി ഫോണുകളിലുമുണ്ട്. 48 എംപി ക്യാമറ ഡിഫോൾട്ടായതോടെ ദൃശ്യമികവിലും ഫോട്ടോകളുടെ കാര്യത്തിലും പ്രോ ലെവൽ ആകും പെർഫോമൻസ്. എ-16 ബയോണിക് ചിപ്പുകളാണ് ഐഫോൺ 15, 15 പ്ലസ് ഫോണുകളിൽ ഉള്ളത്. 

 

വില

 

ഐ ഫോൺ 15 പ്രോ മാക്സ് 17 സെന്റീമീറ്റർ (6.7 ഇഞ്ച്) ഡിസ്പ്ലേ ഫോണിന് 159,900 രൂപ മുതൽ 199,900 വരെയാണ് വില. 1 ടിബി സ്റ്റോറേജ് ഉള്ള ഫോൺ ആണ് ഏറ്റവും വിലയേറിയത്.  15 പ്രോ മാക്സ് 15.5 സെന്റീമീറ്റർ (6.1 ഇഞ്ച്) ഡിസ്പ്ലേ ഉള്ള ഫോണിന് 134,900 രൂപ മുതൽ 184,900 രൂപ വരെയാണ് വില. ഐ ഫോൺ 15 പ്ലസിന് 89,900 മുതൽ 119,900 വരെ നൽകണം. 79,900 മുതൽ 109,900 വരെയാണ് ഐ ഫോൺ 15 ന്‍റെ വില.

 

Apple launches iPhone 15 Pro and iPhone 15 Pro Max, featuring titanium design and advanced A17 Pro Chip. iPhone 15 Pro Max’s titanium body, 5x optical zoom steal the show at the Apple Event. Everything you need to know about Apple iPhone 15 Pro and iPhone 15 Pro Max.