Special-HD_achu-ommen-1-

ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കുതിച്ചുയരുന്ന സമയം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നാകെ ആവേശത്തില്‍ നിറന്ന് നില്‍ക്കുകയാണ്്, അതുവരെ ഇടതുപക്ഷം കൈയ്യാളിരുന്ന ബൂത്തുകളെല്ലാം കൈ പിടിച്ചു ചാണ്ടി ഉമ്മന്‍ കൂടെ കൂട്ടിയപ്പോള്‍ എല്ലാം കണ്ണുകളും പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലേക്കായിരുന്നു..മൈക്കുമായി നിന്ന മാധ്യമങ്ങളുടെ മുന്നിലേക്ക് ഒരു 41കാരിയെത്തി. ഒരു ചെറുപുഞ്ചിരിയോടെ മാധ്യമങ്ങളെ കണ്ട് അവര്‍ ഇങ്ങനെ പറഞ്ഞു. ‘53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ വിജയം, വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരം. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഇവിടെ എന്ത് ചെയ്തോ അതുതന്നെ ഇനിയും മതിയെന്ന് പുതുപ്പള്ളിക്കാര്‍’ , ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ആദ്യ പ്രതികരണം, നിറഞ്ഞ കൈയ്യടിയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ വാക്കുക്കളെ വരവേറ്റത്, സൈബറിടങ്ങളില്‍ ആ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചയായി. എതിരാളികളുടെ കോട്ടയിൽ കയറിയുള്ള ആക്രമണം. പ്രചാരണകാലത്ത് നിർണായക സന്ദർഭത്തിലെല്ലാം പയറ്റി പ്രതിരോധിച്ച് തിളങ്ങിയ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്‍

വിഡിയോ