chandy-oommen-shafi
പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍‌ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണെന്നും റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറയുന്നു. പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. അവസാന മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്ന് മുന്നണികളും. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്. ജനവിധിയില്‍ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പറഞ്ഞു.