അയർകുന്നം പഞ്ചായത്തിലെ മഹാത്മാ കോളനിയിലെ പ്രചാരണത്തിലായിരുന്നു പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഈ സമയത്താണ് കയ്യിൽ പൂച്ചണ്ടുമായി തങ്കമ്മ ചേച്ചി എത്തുന്നത്. കുറെ നേരം ചാണ്ടി ഉമ്മനെ കാത്തു നിന്ന് തങ്കമ്മ ചേച്ചിയുടെ സമീപത്തേക്ക് ചാണ്ടി ഉമ്മന്‍ എത്തിയതോടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് സങ്കടം സഹിക്കാൻ കഴിയാതെ തങ്കമ്മ ചേച്ചി വാവിട്ട് കരഞ്ഞു.  എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ തങ്കമ്മ ചേച്ചിയുടെ ആവശ്യം ഇങ്ങനെ ‘ഉമ്മൻ ചാണ്ടി സാറ് എന്നെ ഒരു പിടി സഹായിച്ചതാ. എന്‍റെ വീട് പണിയാൻ സഹായിച്ചത് സാറാണ്, ചാണ്ടി ഉമ്മന്‍ എന്‍റെ വീട്ടിലേക്ക് വരണം, ഏതായാലും തങ്കമ്മ ചേച്ചിയുടെ ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചതോടെ വീട്ടിലെത്താമെന്ന് ചാണ്ടി ഉമ്മന്‍ ഉറപ്പ് നല്‍കി