
ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രാത്രി പലരും. എന്നാല്‍ ആകാശത്തേക്കും നോക്കിയുള്ള കാത്തിരിപ്പ് വെറുതെയായെന്ന പരാതിയുമായാണ് പലരും സമൂഹമാധ്യമങ്ങളിലെത്തിയത്. എന്നാല്‍ ഉല്‍ക്കാ മഴ കണ്ടെന്ന വാദവുമായി മറ്റൊരു വിഭാഗവും എത്തി. ഇതോടെ ഉല്‍ക്കാ മഴയാണ് ട്രോളുകളിലും നിറയുന്നത്.
ജ്യോതിയും വന്നില്ല, തീയും വന്നില്ല, ഉറക്കം കളഞ്ഞത് വെറുതെയായി എന്ന കമന്റുമായാണ് പലരും സമൂഹമാധ്യമങ്ങളിലെത്തിയത്. എന്നാല്‍ മിന്നായം പോലെ കണ്ടെന്ന് മറ്റ് ചിലര്‍ പറയുന്നു. ഉല്‍ക്കാ മഴ കാണാന്‍ കാത്തിരുന്ന് ഉറങ്ങിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്. ആകാശം തേച്ചതിനാലാണോ ഉല്‍ക്കാ മഴ കാണാനാവാതെ പോയത് എന്നാണ് മറ്റ് ചിലരുടെ ചോദ്യം.