വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് സ്ത്രീകളുടെ കാല് തിരുമി കൊടുക്കുന്ന കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. യു.എസിലാണ് സംഭവം. ആന്റണി ഗോണ്‍സാലസ് എന്ന ഇരുപത്തിയാറുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരമായി വീടുകളില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ കാല് തിരുമാറുണ്ടെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞമാസം ഒരു റെസോര്‍ട്ടില്‍ അനധികൃതമായി കടന്ന ആന്റണി ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് അരികിലെത്തി ഇവരുടെ കാല് തിരുമി. ഇവര്‍ ഇരുവരും ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുകയും പ്രതിയെ കാണുകയും ചെയ്തു. അപ്പോള്‍ തന്നെ ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടന്ന ഒരു മാസത്തിനു ശേഷമാണ് ആന്റണി പൊലീസ് പിടിയിലായിരിക്കുന്നത്.
ഇയാള്‍ക്കെതിരെ സമാനക്കേസുകള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒരു സ്ത്രീയുടെ ഷൂസ് മോഷ്ടിച്ച കേസിലടക്കം ആന്റണി പ്രതിയാണ്. വീടുകളില്‍ അതിക്രമിച്ചു കടന്ന് ഇത്തരം പ്രവര്‍ത്തികളിലൂടെ ലൈംഗികസുഖം കണ്ടെത്തുകയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. പിടിയിലായ പ്രതിക്കെതിരെ അന്‍പതിനായിരം ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്.
Man enters homes, rubs feet of women as they slept; Arrest