ഫ്ലോറിഡയിലെ നവാരെ ബീച്ചില്‍ കുളിച്ചുകൊണ്ടിരുന്ന ആളുകളുടെ സമീപത്തേക്കാണ് സ്രാവുകള്‍ എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് കടല്‍ തീരത്ത് ഉണ്ടായിരുന്നത്. ഇതേ സമയം അകലെ നിന്ന് സ്രാവുകള്‍ തീരത്തെ ലക്ഷ്യമാക്കി വരികയായിരുന്നു. ഇത് തീരത്ത് നിന്നിരുന്ന ചിലരുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ കൂടെയുള്ള മറ്റുള്ളവരോട് കടലില്‍ നിന്ന് കയറാന്‍ അവര്‍ വിളിച്ച് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഉടന്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം തീരത്തേക്ക് ഓടിക്കയറുന്നതും വിഡിയോയിലുണ്ട്. 

ക്രിസ്റ്റി കോക്സോ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ഡബ്ല്യുസിസിബി റിപ്പോർട്ടർ കെയ്‌റ്റ്‌ലിൻ റൈറ്റ് ട്വിറ്ററിൽ പങ്കുവച്ചതോടെ നിരവധിപേരാണ് വിഡിയോ കണ്ടത്. എന്നാല്‍ തീരത്ത് എപ്പോഴും സ്രാവുകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ബീച്ച് സോഫ്റ്റി ഡയറക്ടര്‍ പറയുന്നത്. 

Shark Sighting Sparks Panic At Florida’s Navarre Beach; Video goes viral