dianaswetter2806

ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്. ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സ് ഡയാനയ്ക്ക് ഡിസൈന്‍ ചെയ്ത ഈ സ്വറ്ററിനു പിന്നിലും ഒരു കഥയുണ്ട്. 1981 ല്‍ തന്‍റെ പത്തൊമ്പതാമത്തെ വയസ്സിൽ ചാൾസ് രാജാവിനൊപ്പം ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴാണ് ഡയാന ഇത് ആദ്യമായി ധരിക്കുന്നത്. അതായത് ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഒരുമാസം മുമ്പ്. ചുവപ്പിൽ നിറയെ വെളുത്ത ആട്ടിൻകുട്ടിൻ കുട്ടികളാണ് സ്വറ്ററിലെ ഡിസൈന്‍. എന്നാൽ അതിൽ ഒരു ആട്ടിൻകുട്ടി കറുപ്പ് നിറത്തിലാണ് രാജകുടുംബാംഗങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തമായിരുന്ന ഡയാനയുടെ വ്യക്തിത്വമാണ് ഈ ഡിസൈനിനും കറുത്ത ആട്ടിന്‍കുട്ടിയ്ക്കും പിന്നിലെന്നാണ് പറയപ്പെടുന്നത്. 

 

ഓഗസ്റ്റ് 31നും സെപ്തംബർ 14നും ഇടയ്ക്കാണ് ലേലം നടക്കുക. 65 ലക്ഷം രൂപയാണ് പ്രാഥമിക വിലയായി നിശ്ചയിച്ചിരിക്കുന്നത്. 1983 ൽ ഡയാന ധരിച്ച ആദ്യത്ത സ്വറ്ററിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് അത് ശരിയാക്കാനായി ഡിസൈനർമാർക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് പുതിയ സ്വറ്ററാണ് രാജകുടുംബത്തിലേക്ക് തിരിച്ചയച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഡയാന അന്നു അയച്ചു തന്ന സ്വറ്റർ കണ്ടെത്തിയത്.

 

Diana's black sheep sweater for auction