അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അതിസാഹസികത ഊര്‍ജമാക്കി അറ്റ്ലാന്റികിന്റെ ആഴത്തിലേക്ക് ഇറങ്ങിയ ടൈറ്റന്‍ എന്നേക്കുമായി മറഞ്ഞു. പൊലിഞ്ഞത് അഞ്ച് ജീവനാണ്. അവസാന നിമിഷം വരെയും സമുദ്രപേടകം കണ്ടെത്താമെന്നും അഞ്ചുപേരെയും ജീവനോടെ രക്ഷിക്കാമെന്നും രക്ഷാപ്രവര്‍ത്തകരും വിചാരിച്ചു. അതീവ ദുര്‍ഘടമായിരുന്നു തിരച്ചിലെങ്കിലും പ്രതീക്ഷയോടെ ലോകം കാത്തിരുന്നു. പക്ഷേ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പേടകം തകര്‍ന്നുവെന്ന് യുഎസ് നേവി വ്യക്തമാക്കി. എന്തിനായിരുന്നു ജീവന്‍ പണയപ്പെടുത്തി അവര്‍ അഞ്ചുപേരും ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ അടുത്തുകാണാന്‍ പുറപ്പെട്ടത്? തകര്‍ന്നടിഞ്ഞിട്ടും സമുദ്രപര്യവേഷകരെ ടൈറ്റാനിക് ഇന്നും പ്രലോഭിക്കുന്നതെന്തുകൊണ്ടാവാം? വിഡിയോ കാണാം
what happened to Titan submersible? Explainer