ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന്‍റെ അവശിഷ്ടങ്ങള്‍ തേടി പുറപ്പെട്ട സമുദ്രപേടകം ടൈറ്റന്‍ അഞ്ചു യാത്രക്കാരുമായി സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് പര്യവേഷണത്തിന്‍റെ ഭാഗമായ പത്തൊന്‍പതുകാരന്‍ സുലൈമാൻ പര്യവേഷണത്തിന് യാത്ര പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ടൈറ്റനില്‍ ഉണ്ടായിരുന്ന പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദിന്റെ മകനാണ് സുലൈമാന്‍. ഷഹ്‌സാദ ദാവൂദിന്റെ മൂത്ത സഹോദരി അസ്മേ ദാവൂദാണ് ഇക്കര്യം വെളിപ്പെടുത്തുന്നത്.
സുലൈമാന്‍ പൂര്‍ണമായും യാത്രയ്ക്കായി തയ്യാറല്ലായിരുന്നുവെന്നും യാത്രയെ കുറിച്ച് ഉള്ളില്‍ ഭയമുണ്ടായിരുന്നതായും ഷഹ്‌സാദ ദാവൂദിന്റെ മൂത്ത സഹോദരി അസ്മേ ദാവൂദ് പറഞ്ഞു. എന്നാൽ ഫാദേഴ്‌സ് ഡേ കൂടിയായതിനാല്‍ സാഹസികതയില്‍ ഏറെ അഭിനിവേശമുള്ള തന്റെ പ്രിയ്യപ്പെട്ട പിതാവിനെ സന്തോഷിപ്പിക്കാനായിരുന്നു സുലൈമാന്‍ ടൈറ്റന്‍ സബ്‌മെർസിബിളിൽ കയറുന്നത്. ടൈറ്റാനിക്കിനോടും സമുദ്ര പര്യവേഷണങ്ങളോടുമുള്ള അച്ഛന്‍റെ അടങ്ങാത്ത അഭിനിവേശമാണ് ഇരുവരേയും ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയിലേക്ക് നയിക്കുന്നത്.
ടൈറ്റനില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ ടൈറ്റനിലെ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുലൈമാൻ ദാവൂദ്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം സ്ട്രാത്ത്ക്ലൈഡ് ബിസിനസ് സ്കൂളിൽ ഒന്നാം വർഷ വിദ്യാര്‍ഥിയായിരുന്നു സുലൈമാന്‍. സാഹിത്യത്തെയും സയന്‍സ് ഫിക്ഷനുകളെയും സ്നേഹിച്ച വിദ്യാര്‍ഥികൂടിയായിരുന്നു സുലൈമാന്‍.
Suleman, the 19 years old in Titan passengers was terrified about the journey