camelwb

TAGS

കൊടുംചൂടില്‍ തളര്‍ന്നു വീണ ഒട്ടകത്തിനു രക്ഷയായി ലോറി ഡ്രൈവര്‍. കടുത്ത ചൂടില്‍ സഞ്ചരിക്കാനാവാതെ ഒരിറ്റു വെള്ളം പോലും കിട്ടാതെയാണ് ഒട്ടകം മരുഭൂമിയിലെ വഴിയരികില്‍ തളര്‍ന്നു വീണത്. ജീവന്‍ നഷ്ടമായേക്കാവുന്ന അവസ്ഥയിലാണ് രക്ഷകനായി ലോറി ഡ്രൈവര്‍ എത്തിയത്. തന്റെ വണ്ടിയിലുണ്ടായിരുന്ന കുപ്പിവെള്ളം കൊണ്ടുവന്ന് ഒട്ടകത്തിന്റെ വായില്‍ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. സഹജീവികളോട് കരുണയോടെ പെരുമാറേണ്ടതിന്റെ ആവശ്യകത കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ വിഡിയോ 

Man saves thirsty camel life by giving water