പ്രതീകാത്മക ചിത്രം, Reuters
ശത്രുവിന്റെ ഇടപെടലെന്ന് കരുതി എഐ നിയന്ത്രിത ഡ്രോണ്‍ ഓപറേറ്ററുടെ ജീവനെടുത്തു. അമേരിക്കന്‍ സൈന്യം നടത്തിയ പരീക്ഷണത്തിലാണ് സംഭവമുണ്ടായത്. അല്‍പമൊന്ന് ശ്രദ്ധ പാളിയാല്‍ എ.ഐ മാനവരാശിക്ക് തന്നെ ഭീഷണിയായി മാറിയേക്കുമെന്ന മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഡ്രോണ്‍ മനുഷ്യജീവന്‍ കവര്‍ന്നുവെന്ന വാര്‍ത്ത യുഎസ് വ്യോമസേന നിഷേധിച്ചിട്ടുണ്ട്. അധാര്‍മികമായ പരീക്ഷണങ്ങള്‍ സൈന്യം നടത്തില്ലെന്നും മനുഷ്യനെയല്ല പരീക്ഷണത്തിന് ഉപയോഗിച്ചതെന്നും വ്യോമസേനാ വക്താവ് ആന്‍ സ്റ്റെഫാന്‍ക് വ്യക്തമാക്കി.
ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ നശിപ്പിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഡ്രോണ്‍ ആണ് സൈനികനായ ഓപറേറ്ററെ കൊന്നുകളഞ്ഞതെന്ന് എയ്റോസൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. വഴിയില്‍ തടസം സൃഷ്ടിക്കുന്ന എന്തിനെയും ഇല്ലാതാക്കാന്‍ നല്‍കിയ നിര്‍ദേശമാണ് വിനയായത്. ഓപറേറ്റര്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ കേന്ദ്രം ഡ്രോണ്‍ ആദ്യം തകര്‍ത്തുവെന്നും ഇതോടെ ഓപറേറ്റര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുന്നിലെ തടസങ്ങള്‍ നീക്കുന്നതിനനുസരിച്ച് ലഭിച്ചിരുന്ന പ്രോല്‍സാഹനവും പോയിന്റുകളുമാണ് എഐ നിയന്ത്രിത ഡ്രോണിന്റെ പ്രവര്‍ത്തിക്ക് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ വിനാശമാണ് എഐ ഉണ്ടാക്കുകയെന്ന ആശങ്കയും പരീക്ഷണത്തിന് ശേഷം ഗവേഷകര്‍ പങ്കുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധവിമാനങ്ങളില്‍ എഐ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതില്‍ യുഎസ് സൈന്യം ഗവേഷണം നടത്തിവരികയാണ്.
AI operated drone gone wild, kills operater in US army stimulator test