miazaki

TAGS

കിലോയ്ക്ക് 2.5 ലക്ഷം രൂപ. ഒരു മാമ്പഴത്തിന്റെ വിലയാണ്. ഒരു കഷ്ണം കഴിക്കണം എങ്കിലും നല്‍കണം 40,000 രൂപ. മിയാസാക്കിയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോപ്പാലില്‍ ഈ മാങ്ങ ഒരു മേളയില്‍ പ്രദര്‍ശിപ്പിച്ചു. 

 

മധ്യപ്രദേശില്‍ നിന്നാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാനായി ഈ മാങ്ങ കൊണ്ടുവന്നത്. ജപ്പാന്‍ ആണ് മിയാസാക്കി മാങ്ങകളുടെ പ്രധാന വിളനിലം. ഇതിന്റെ തൈ വളര്‍ത്താന്‍ രാജ്യത്തെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു മേളയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ കാണാന്‍ നിരവധി പേരാണ് എത്തിയത്. മിയാസാക്കിക്കൊപ്പമുള്ള സെല്‍ഫികളും സമൂഹമാധ്യമങ്ങളില്‍ വൈറലായി