anish-mango-farm

തൃശൂർ വെസ്റ്റ് വെള്ളാനിക്കരയിലെ അനീഷിന്‍റെ സിന്ദൂര മാവിൽ കായ്ക്കുന്നത് 550 ഇനം മാമ്പഴങ്ങളാണ്. മൂന്നു വർഷം കൊണ്ട് ബഡിങ് ചെയ്ത് വികസിപ്പിച്ച മാവിലെ മാമ്പഴങ്ങൾ ഈ വർഷം മുതൽ പഴുത്തും തുടങ്ങി. 'സൂപ്പർ മാർക്കറ്റ്' മാവിന് അനീഷ് നൽകിയ പേര് പട്ടേൽ അഖണ്ഡ് ഭാരത് മാംഗോ എന്നാണ്. ആ മാമ്പഴ വിശേഷം കാണാം.

വീട്ടുവളപ്പിലെ സിന്ദൂര മാവിലാണ് അനീഷ് 550 ഇനം മാവുകളുടെ ചില്ലകൾ ബഡ് ചെയ്ത് ഒരുക്കിയത്. ചന്ദ്രക്കാരൻ, പെരുമ്പിളിശേരി, പ്രിയൂർ, കേസർ, പുളിയൻ, നടശാല, കോട്ടപറമ്പൻ അങ്ങനെ എല്ലാവരും ഒരൊറ്റ മരത്തിൽ.

മൂന്നു വർഷം മുമ്പാണ് അനീഷ് ബഡിങ് പൂർത്തിയാക്കിയത്. ഇന്ന് മാമ്പഴങ്ങൾ പഴുത്ത് തുടങ്ങി. ഈ വർഷം പതിനഞ്ച് ഇനങ്ങളാണ് കായ്ച്ചത്. രണ്ടു വർഷത്തിനുള്ളിൽ ബാക്കി കൂടി കായ്ക്കുന്നതോടെ എല്ലാ ഇനങ്ങളും ഒരുമിച്ച് കാണാം..

സർദാർ വല്ലഭായ് പട്ടേലിന് ആദരവറിയിച്ചാണ് താൻ മാവ് ഒരുക്കിയത് എന്ന് പറയുന്നുണ്ട് അനീഷ്. പട്ടേൽ അഖണ്ഡ് ഭാരത് മാംഗോ എന്ന പേരും നൽകി. അതിനു പിന്നിലെ കാര്യം അനീഷ് തന്നെ പറയും.

വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ബഡിങ് തൊഴിലാളിയാണ് വെസ്റ്റ് വെള്ളാനിക്കര സ്വദേശിയായ അനീഷ്. 200 ഇനം മാങ്കൊമ്പുകൾ സംഘടിപ്പിച്ചത് സർവകലാശാലയിൽ നിന്നാണ്. നേരത്തെ ഒരു മാവിൽ 10 ഇനം ബഡ് ചെയ്ത് വികസിപ്പിച്ച രാവണമാവും അനീഷിന്റേതായി ഹിറ്റായിരുന്നു.

ENGLISH SUMMARY:

varieties of mangoes in Anish's mango farm, Thrissur