tiger-26

വേട്ടയാടലില്‍ ശക്തന്മാരാണ് കടുവകള്‍. അവയുടെ പ്രധാന ഇരകളോ മാനുകളും. തുറസ്സായ ഒരു സ്ഥലത്ത് വിശ്രമിക്കുന്ന കടുവയുടെയും അപ്രതീക്ഷിതമായി അതിന് മുന്നില്‍ പെട്ടുപോയ മാനിന്‍റെയും വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

 

വളവ് തിരിഞ്ഞെത്തിയ മാനുകള്‍ അബദ്ധവശാല്‍ ചെന്നുപെട്ടത് വിശ്രമിക്കുന്ന കടുവയുടെ മുന്നിലേക്കാണ്. കടുവയെ കണ്ടയുടന്‍ ഞൊടിയിടയില്‍ മാനുകള്‍ സ്തംഭിച്ചുപോകുന്നതും കാണാം. എന്നാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ ഓടിമറയുന്നുമുണ്ട്.

 

അതേസമയം, ശബ്ദം കേട്ട് മയക്കത്തില്‍ നിന്ന് ഉണര്‍ന്ന കടുവ തലപൊക്കി നോക്കുന്നതും വിഡിയോയിലുണ്ട്. പക്ഷേ മാനുകള്‍ക്ക് പിന്നാലെ ഓടാന്‍ കടുവ മെനക്കെട്ടുമില്ല.  

'ഇത് സ്വപ്നമാണെന്ന് കടുവ ഓര്‍ത്തുകാണും, ഇപ്പോള്‍ ഞാന്‍ റെസ്റ്റിലാണ്, പോയിട്ട് പിന്നെ വരൂ..' എന്നൊക്കെയാണ് കമന്‍റുകള്‍

Deer walking towards resting Tiger and freeze