നാട്ടു നാട്ടു ഓസ്കറില്‍ മുത്തമിട്ടതിന്റെ അലയൊലികള്‍ രാജ്യത്ത് അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ കൊറിയന്‍ അംബാസിഡര്‍ക്ക് പിന്നാലെ നാട്ടുനാട്ടുവിന് ചുവടുവെക്കുകയാണ് ജര്‍മന്‍ അംബാസിഡറും എംബസിയിലെ ഉദ്യോഗസ്ഥരും...
ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡറായ ഡോ ഫിലിപ് അക്കെര്‍മന്‍ ആണ് ചാന്ദ്നി ചൗക്കിലെ ഫ്ളാഷ് മോബില്‍ നാട്ടുനാട്ടുവിന് ചുവടുവെക്കുന്ന വിഡിയോ പങ്കുവെച്ചത്. ജര്‍മനിക്കാര്‍ക്ക് ചുവടുവെക്കാന്‍ അറിയില്ലെന്നോ? ഞാനും എന്റെ ഇന്തോ ജര്‍മന്‍ സുഹൃത്തുക്കളും നാട്ടു നാട്ടുവിന്റെ ഓസ്കര്‍ ജയം ആഘോഷിച്ചത് ഇങ്ങനെ...ജര്‍മന്‍ അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചു.
എംബസിയിലെ ഇന്ത്യക്കാരും ജര്‍മന്‍ പൗരന്മാരും ഉള്‍പ്പെട്ട 20 അംഗ സംഘമാണ് കൊറിയോഗ്രാഫറുടെ സഹായത്തോടെ നാട്ടു നാട്ടുവിന് ചുവടുവെച്ചത്. കഴിഞ്ഞ മാസം കൊറിയന്‍ എംബസിയിലെ ഡിപ്ലോമാറ്റ്സും മറ്റ് സ്റ്റാഫുകളും ഉള്‍പ്പെടെ 50 പേരുടെ സംഘം നാട്ടു നാട്ടുവിന് ചുവടുവെച്ചെത്തിയിരുന്നു.