സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ കോറിയോഗ്രാഫി ചെയ്യുന്നവര്‍ക്കും ഇനി ഓസ്കര്‍ പുരസ്കാരം. ഓസ്കറിന്റെ നൂറാം വാര്‍ഷികമായ 2028 മുതല്‍ സ്റ്റണ്ട് ഡിസൈന്‍ വിഭാഗത്തില്‍ ഓസ്കര്‍ സമ്മാനിക്കും. രാജമൗലി സിനിമ RRRല്‍ നിന്നൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് അക്കാദമി വാര്‍ത്തപുറത്തുവിട്ടത്.
കോരിത്തരിപ്പിക്കുന്ന... നെഞ്ചിടിപ്പ് കൂട്ടുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കും ഇനി ഓസ്കറില്‍ അംഗീകാരം തേടിയെത്തും. സിനിമയെന്ന മാജിക്കിന്റെ ഭാഗമായ സംഘട്ടന രംഗങ്ങള്‍ ഓസ്കറിന്റെയും ഭാഗമാകുന്നുവെന്ന് കുറച്ചാണ് അക്കാദമിയുടെ പ്രഖ്യാപനം. ഒപ്പം പങ്കുവച്ചത് രാജമൗലി ചിത്രം RRR, മിഷന്‍ ഇംപോസിബിള്‍ എന്നീ ആക്ഷന്‍ പാക്കഡ് സിനിമകളില്‍ നിന്നുള്ള ചിത്രവും. സംവിധായകനും മുന്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ ഡേവിഡ് ലീച്ച് നടത്തിയ പരിശ്രമങ്ങളാണ് ആക്ഷന്‍ കോറിയോഗ്രാഫിയെ ഓസ്കര്‍ വേദിയിലേക്ക് എത്തിച്ചത്. ലീച്ച് സംവിധാനം െചയത്, സിനിമകളിലെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുെട കഥ പറയുന്ന ദ് ഫോള്‍ ഗൈ എന്ന ചിത്രം വന്‍ ജനശ്രദ്ധ നേടിയിരുന്നു. പുരസ്കാരത്തിനുള്ള വോട്ടിങ് മാനദണ്ഡങ്ങള്‍ 2027ല്‍ പ്രഖ്യാപിക്കും. അക്കാദമിയുടെ പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ നൂറിലേറെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ അംഗമാണ്.