TAGS

ഓസ്കറിൽ 16 നാമനിർദേശങ്ങൾ നേടിയ  'സിന്നേഴ്സ്' സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത് 46 വയസുകാരി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവര്‍, ലോക്കി, ദ് ലാസ്റ്റ് ഷോഗേൾ തുടങ്ങിയ സിനിമള്‍ക്ക് പിന്നിലും ഓട്ടം  ഡ്യൂറള്‍ഡായിരുന്നു. മികച്ച ഛായാഗ്രഹണത്തിന് നാമനിർദേശം നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാ ഓട്ടം ഡ്യൂറള്‍ഡ്, പുരസ്കാരം സ്വന്തമാക്കിയാൽ, അക്കാദമിയുടെ 96 വർഷത്തെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയെന്ന നേട്ടവും കൈവരിക്കും.

2010-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം അർക്കപോയുടെ കരിയറിൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായി. എഎഫ്ഐയിലെ ഒരു സഹപാഠി, റോമൻ കോപ്പോളയുടെ നിർമാണക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പാലോ ആള്‍ട്ടോയായിരുന്നു കമ്പനിയുടെ അടുത്ത സിനിമ. സിനിമയ്ക്കുവേണ്ടി മനസ്സിൽ കണ്ട ദൃശ്യങ്ങൾ നടനും നിർമാതാവുമായ ജയിംസ് ഫ്രാങ്കോയ്ക്ക് കാണിച്ചുകൊടുക്കുന്നതിനായി ചിത്രീകരിക്കണമായിരുന്നു. ഇതിനായി കാനൻ 7ഡി ക്യാമറയിൽ ഹ്രസ്വ രംഗങ്ങൾ ചിത്രീകരിക്കാൻ സുഹൃത്ത് വഴി അര്‍ക്കപോയ്ക്ക് അവസരം ലഭിച്ചു. വൈകാതെ അതേസിനിമയുടെ സിനിമാറ്റോഗ്രാഫറായി. 

'പാലോ ആൾട്ടോ'യ്ക്ക് വേണ്ടി ഓട്ടം ആർക്കപോ ഒരുക്കിയ, സ്വപ്നസദൃശവുമായ ദൃശ്യഭാഷ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. നിരൂപകൻ ഡേവിഡ് എർലിക് ചിത്രത്തിന്റെ ഛായാഗ്രഹണത്തെ എടുത്തുപറഞ്ഞതോടെ  ഓട്ടം ഈ രംഗത്ത് അടയാളപ്പെടുത്തപ്പെട്ടു.  പക്ഷേ ഇൻഡി സിനിമാ രംഗത്തെ ഏറ്റവും മികച്ച പുതിയ ഛായാഗ്രാഹകരിൽ ഒരാളായി ഇൻഡസ്ട്രിയിൽ പെട്ടെന്ന് അംഗീകാരം ലഭിച്ചെങ്കിലും, അവരെത്തേടി ധാരളം അവസരങ്ങൾ എത്തിയില്ല. മറ്റൊരു സിനിമയുടെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. 

2022ല്‍ റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത മാര്‍വല്‍ ചിത്രം ബ്ലാക്ക് പാന്തറിലെത്തിയതോടെ കരിയറയില്‍ വഴിത്തിരിവായി. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം കൂഗ്ലര്‍ സിന്നേഴ്സ് സിനിമയുടെ പണിപ്പുരയിലെത്തിയപ്പോള്‍ മറ്റൊരു സിനിമാറ്റോഗ്രാഫറെ കുറിച്ച് ചിന്തിച്ചില്ല. ഐമാക്സ് 15-പെർഫ്, അൾട്രാ പാനാവിഷൻ 70 ക്യാമറകൾ എന്നിവ സംയോജിപ്പിച്ച് 65 എംഎം ഫിലിമിലാണ് ഡുറാൾഡ്, 2 'സിന്നേഴ്സ്' എന്ന ചിത്രം ഒരുക്കിയത്. ഇതോടെ, വലിയ ഫോർമാറ്റിലുള്ള ഐമാക്സ് ഫിലിമിൽ സിനിമ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹകയായി അവർ മാറി. 

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരത്തിന് വനിതകൾ നാമനിർദേശം ചെയ്യപ്പെട്ടു തുടങ്ങിയതിന്റെ ചരിത്രം വളരെ സമീപകാലത്താണ്. 2018-ൽ 'മഡ്ബൗണ്ട്' എന്ന ചിത്രത്തിന് നാമനിർദേശം ലഭിച്ച  റേച്ചൽ മോറിസണായിരുന്നു ഈ പട്ടികയിലെ ആദ്യ വനിത. 2022-ൽ 'ദ് പവർ ഓഫ് ദ് ഡോഗ്' എന്ന ചിത്രത്തിലൂടെ ആരി വെഗ്നര്‍ നാമനിര്‍ദേശം നേടി.  ഏറ്റവും ഒടുവിൽ 2023-ൽ, അർക്കപോയുടെ തലമുറയിലെ വനിതാ ഛായാഗ്രാഹകർക്കെല്ലാം വഴികാട്ടിയായ മാൻഡി വാക്കർ 'എൽവിസ്' എന്ന ചിത്രത്തിലെ മികവിന് നാമനിര്‍ദേശം സ്വന്തമാക്കി. 

ENGLISH SUMMARY:

Ottessa Mepé is a cinematographer who has received 16 Oscar nominations for her work on the film 'Sinners.' She is the first Black woman to be nominated for Best Cinematography and could make history if she wins the award.