കോടതിയിൽ പുലിയുടെ ആക്രമണം. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കാണ് കോടതിക്കുള്ളിൽ പുലി എത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് കയറിയ പുലയുടെ ആക്രമണത്തിൽ വക്കീലൻമാർക്കും പൊലീസുകാർക്കും അടക്കം പരുക്കേറ്റു. കയ്യിൽ കിട്ടിയ വടി െകാണ്ട് വക്കീലൻമാർ പുലിയെ അടിച്ചിടുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം.
കോടതിയുടെ ഒന്നാം നിലയിലേക്കാണ് പുലി ചാടിക്കയറിയത്. ഇതോടെ എല്ലാവരും ഭയന്ന് ഓട്ടമായി. ചിലർ മുറികളിൽ കയറി വാതിൽ അടച്ചു. പത്തോളം പേർക്ക് ആക്രമണത്തിൽ പരുക്കേറ്റെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. വിഡിയോ കാണാം.