സമൂഹമാധ്യമങ്ങളിൽ സജീവമാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും. ദുബായുടെ മനോഹര കാഴ്ചകളാണ് അദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാം പേജ് നിറയെ. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചിരിക്കുന്ന ദുബായ് നഗത്തിന്‍റെ രാത്രിയും പകലുമുള്ള ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
വിഡിയോയുടെ ഇടതുവശത്ത് കാണുന്നത് രാത്രി നഗരക്കാഴ്ചയും വലതുവശത്തുള്ള പകലത്തെ കാഴ്ചയുമാണ്. ടൈം ലാപ്സ് വിഡിയോയാണിത്. രണ്ട് മില്യണിലേറെപ്പേർ വിഡിയോ കണ്ടു കഴിഞ്ഞു. ഇതുകൂടാതെ ബൂർജ് ഖലീഫയുടെ മറ്റൊരു വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ വിഡിയോയ്ക്കാകട്ടെ നാല് മില്യണിലേറെ കാഴ്ചക്കാരെ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
‘വർഷത്തിലെ ആ സമയമിതാണ്’ എന്ന അടിക്കുറിപ്പോടെ ബൂർജ് ഖലീഫയിലേക്ക് ഉയർന്നുവരുന്ന ഒരു കുടയുടെ വിഡിയോയാണിത്. കെട്ടിടം പാതിവച്ച് മുറിഞ്ഞുമാറി ഒരു കുട മുകളിലേക്ക് പൊങ്ങിവന്ന് വിരിയുന്നു, കെട്ടിടം വീണ്ടും പഴയപോലെയാകുന്നു. ‘ബൂർജ് ഖലീഫ കുട നീർത്തുന്ന’ ഈ വിഡിയോയുടെ താഴെ ഇതൊക്കെ എങ്ങനെയാണ് സാധ്യമാകുന്നതെന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.
Crown Prince Sheikh Hamdan Shares Video Showing Mesmerising Beauty Of Dubai