നിറയെ ആളുകളുള്ള സ്ഥലത്തിരുന്നാലും ചിലരെ മാത്രം കൊതുക് തേടിയെത്തി കുത്തുന്നതായി പരാതി കേട്ടിട്ടില്ലേ? അവരോട് സ്പെഷ്യൽ ഇഷ്ടമുള്ളത് കൊണ്ടാണെന്ന് ചിലരും അല്ല മുജ്ജൻമ വൈരാഗ്യമാണെന്നുമെല്ലാം തമാശയായി ആളുകൾ പറയാറില്ലേ. രക്തഗ്രൂപ്പിന്റേതാണെന്നും, രക്തത്തിലെ പഞ്ചസാരയുടെ അളവിന്റേതാണെന്നും അതല്ല, വെള്ളുത്തുള്ളിയോ വാഴപ്പഴമോ കഴിച്ചിട്ടാണെന്നുമെല്ലാം പലനാടുകളിലും പറച്ചിലുകളുമുണ്ട്. എന്നാൽ ഇതിന്റെ പിന്നിലെ ശാസ്ത്രീയമായ കാരണം വെളിപ്പെടുത്തുകയാണ് ഗവേഷകർ.
ചിലരുടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ഗന്ധം കൊതുകുകളെ ആകർഷിക്കാറുണ്ടെന്നും സവിശേഷമായ ഈ ഗന്ധത്തിൽ ആകൃഷ്ടരായി കൊതുക് എത്തുന്നതാണെന്നും പഠന ഗവേഷണം പറയുന്നു. കൃത്യമായി പറഞ്ഞാൽ ശരീരത്തിലെ ത്വക്കിൽ നിന്ന് പുറത്ത് വരുന്ന ഫാറ്റി ആസിഡുകളാണ് ഈ 'കൊതുകാകർഷണ ഗന്ധം' പുറപ്പെടുവിക്കുന്നത്. കാർബോക്സിൽ ആസിഡ് ശരീരത്തിൽ കൂടുതലുള്ളവരിലേക്കാണ് കൊതുക് ആകർഷിക്കപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു. റോക്ഫെല്ലേഴ്സ് ലബോറട്ടറി ഓഫ് ന്യൂറോജെനിറ്റ്കസ് ആന്റ് ബിഹേവിയർ ആണ് പഠനം നടത്തിയത്. മൂന്ന് വർഷമെടുത്താണ് പഠനം പൂർത്തീകരിച്ചതെന്നും ഗവേഷകർ പറയുന്നു.
Why some people are mosquito magnets: study report