നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി ആറു വയസുകാരി ക്രിതി ദുബേയ്. പെന്‍സില്‍, മാഗി എന്നീ സാധനങ്ങളുടെ വില വര്‍ധിച്ചതില്‍ കടുത്ത ആശങ്കയാണ് ഈ ഒന്നാം ക്ലാസുകാരി പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രധാനമന്ത്രിജീ എന്ന് തുടങ്ങിയാണ് കത്തെഴുതിയത്. അരൂണ്‍ ഹാരി എന്നയാള്‍ സംഭവം ട്വിറ്റ് ചെയ്തതോടെ വൈറലായി.
യുപിയിലെ ചിബ്രെമൗ എന്ന സ്ഥലത്താണ് പെണ്‍കുട്ടിയുടെ സ്വദേശം. താന്‍ അനുഭവിക്കുന്ന സങ്കടം കത്തില്‍ വിശദീകരിച്ചു ക്രിതി. ഹിന്ദിയിലായിരുന്നു കത്ത്. 'പേര് ക്രിതി ദുബേയ്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വലിയ രീതിയില്‍ വര്‍ധിച്ചു. എന്‍റെ പെന്‍സിലിനും റബറിനും വരെ വില കൂടി. കൂടാതെ മാഗിയുടെയും വില കൂടി. ഇപ്പോള്‍ അടുത്ത പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലും. ഞാന്‍ എന്തു ചെയ്യണം?. മറ്റുളള കുട്ടികള്‍ എന്‍റെ പെന്‍സില്‍ കട്ടെടുക്കും'- കത്ത് ഇങ്ങനെ. അതേസമയം, 70ഗ്രാം മാഗിയ്ക്ക് 14ആയും 32ഗ്രാമിന് പാക്കറ്റിന് ഏഴായും വില കൂടി.