TAGS

നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് ചൂളംവിളിച്ചെത്തിയ നടിയാണ് സുചിത്ര. അഭിനയജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സ്ക്രീനിനു മുന്നിലേക്കെത്തുകയാണ്. കുടുംബസമേതം അമേരിക്കയിലാണ് സുചിത്രയും കുടുംബം. മഴവിൽ മനോരമയുടെ പണം തരും പടം എന്ന പരിപാടിയിലൂടെയാണ് നടി എത്തുന്നത്. ഇന്നു രാത്രി 9.30 നാണ് പരിപാടി. ജഗദീഷാണ് ഷോയുടെ അവതാരകൻ. ജഗദീഷിന്റെ കൂടെ ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ച നടി കൂടിയാണ് സുചിത്ര.

 

അഭിനയജീവിതത്തിലെ മറക്കാനാകാത്ത മുഹൂർത്തങ്ങൾ സുചിത്ര പരിപാടിയ്ക്കിടെ ജഗദീഷുമായി പങ്കുവയ്ക്കുന്നു. സുചിത്രയുടെ അമ്മയും കൂടെയുണ്ടാകും.