Actress Deepika Padukone, from India, addresses the audience after receiving a Crystal Award from Hilde Schwab, Chairwoman and Co-Founder of the World Economic Forum's World Arts Forum, during the ceremony for the Crystal Awards at the annual meeting of the World Economic Forumin Davos, Switzerland, Monday, Jan. 20, 2020. The 50th annual meeting of the forum will take place in Davos from Jan. 21 until Jan. 24, 2020. (AP Photo/Markus Schreiber)

സിനിമാമേഖലയിൽ നടിമാർ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ നിറയാറുണ്ട്. ഹോളിവുഡ് മുതൽ മലയാളം സിനിമയിൽ വരെ നടിമാർ അപമാനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. ചിലർ തുറന്നു പറയുകയും ധൈര്യപൂർവം പ്രതികരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മറ്റു ചിലർ എല്ലാം സഹിച്ച് മൗനം പാലിക്കുന്നു.

പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോൺ കരിയറിന്റെ തുടക്കക്കാലത്തു തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തി. നല്ല ഉപദേശങ്ങൾ പകർന്നു തരാൻ നിരവധി പേർ ഉണ്ടായിരുന്നതായി നടി ഓർക്കുന്നു. എന്നാൽ അതോടൊപ്പം മോശം ഉപദേശങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. 

18-ാം വയസ്സിൽ തനിക്ക് ലഭിച്ച ഒരു ഉപദേശം തന്റെ വ്യക്തിത്വത്തെ പൊള്ളിക്കുന്നതായിരുന്നു. മാറിടം വലുതാക്കാൻ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക എന്നായിരുന്നു  ഉപദേശം. എന്നാൽ ആ ഉപദേശം കേട്ടമാത്രയിൽ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്നും അവർ അനുസ്മരിക്കുന്നു.

എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്. അക്കാലത്ത് അത് തള്ളിക്കളയാൻ തോന്നിയല്ലോ എന്നോർത്ത് ഇന്ന് അഭിമാനം തോന്നുന്നു. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓർക്കണം. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാൻ എനിക്കു കഴിഞ്ഞു- ദീപിക അടുത്തിടെ ഒരു അഭിമുഖത്തിൽ വിശദീകരിച്ചു.

ഷാരൂഖ് ഖാനാണ് ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം തന്നതെന്നും ദീപിക പറയുന്നു.സഹകരിച്ചാൽ നന്നാകും, നല്ലൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേർന്നുപ്രവർത്തിക്കുക എന്നാണ് കിങ് ഖാൻ എന്നറിയപ്പെടുന്ന നടൻ ഉപദേശിച്ചത്. ഒരു സിനിമയിൽ അഭിനയിക്കുക എന്നു പറഞ്ഞാൽ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണർഥം. അക്കാലത്തിന്റെ ഓർമകൾ പിന്നീട് കുറേക്കാലം മനസ്സിൽ ഉണ്ടാകും. നല്ല അനുഭവങ്ങളും ബാക്കിനിൽക്കും. അതുകൊണ്ടുതന്നെ മികച്ച ആളുകൾക്കൊപ്പം ജോലി ചെയ്യാൻ തയാറാകുക. അങ്ങനെ നല്ല ഓർമകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിങ് സെറ്റിൽ നിന്നും മടങ്ങുക.

ഷാരൂഖ് ഖാൻ നൽകിയ ഈ ഉപദേശം ജീവിതത്തിൽ തനിക്ക് വഴിവിളക്കായി തോന്നിയെന്ന് നടി പറയുന്നു.ഇപ്പോൾ വിജയത്തിന്റെ പ്രഭയിൽ നിൽക്കുകയാണെങ്കിലും പോയകാലത്തെ മോശം അനുഭവങ്ങൾ നടി മറന്നിട്ടില്ല. പുതിയ തലമുറയ്ക്ക് സഹായമാകാൻ വേണ്ടി അവയെക്കുറിച്ചു പറയാറുമുണ്ട്.