gehraiyann-deepika

ദീപിക പദുകോണും സിദ്ധാന്ത് ചതുര്‍വേദിയും നായികാ നായകന്മാരായി എത്തുന്ന ബോളിവുഡ് ചിത്രം ഗെഹരിയാന്‍ ഫെബ്രുവരി 11–ന് ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ദീപിക ശക്തമായ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ ഇപ്പോൾ സിനിമാ ലോകത്തെ ചൂടൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ദീപികയും സിദ്ധാന്തും തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രത്തിലേറെയുണ്ട്. 

ഇപ്പോഴിതാ അത്തരത്തിലൊരു ചോദ്യത്തിന് ദീപിക നൽകിയിരിക്കുന്ന മറുപടിയാണ് ശ്രദ്ധേയമാകുന്നത്. സിദ്ധാന്തുമായുള്ള ചുംബനരംഗങ്ങളിലടക്കം അഭിനയിക്കുന്നതിൽ ഭർത്താന് രൺബീർ സിങ്ങിന് കുഴപ്പമൊന്നുമില്ലായിരുന്നോ എന്നുള്ള കമന്റുകൾ‌ വരുന്നുണ്ട്. എന്താണ് പ്രതികരണം എന്നാണ് ഒരു അഭിമുഖത്തിൽ ദീപികയോട് ഉയർന്ന ചോദ്യം. 

നമ്മൾ അതിനോട് പ്രതികരിക്കുന്നത് പോലും മണ്ടത്തരമാണ്. ഞാൻ കമന്റുകൾ വായിക്കാറില്ല. എനിക്ക് തോന്നുന്നു, ഞങ്ങളെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന്. അവനും ഇല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. 'യക്ക്'. ഇത് ചോദിക്കുന്നത് വളരെ മണ്ടത്തരമാണ്. ദീപികയുടെ പ്രതികരണം രണ്‍വീറിന്റെ പ്രതികരണത്തെക്കുറിച്ച് ദീപിക പറയുന്നത് ഇങ്ങനെ. 'അദ്ദേഹം അങ്ങേയറ്റം അഭിമാനിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നിർമ്മിച്ച സിനിമയെക്കുറിച്ച് അദ്ദേഹം അങ്ങേയറ്റം അഭിമാനിക്കുന്നു, എന്റെ പ്രകടനത്തിൽ അദ്ദേഹം അങ്ങേയറ്റം അഭിമാനിക്കുന്നു'. ഗെഹരിയാനിലെ ദീപികയുടെയും സിദ്ധാന്തിന്റെയും കെമിസ്ട്രിയെക്കുറിച്ച് പ്രേക്ഷകർ ഏറെ പ്രശംസയാണ് ചൊരിയുന്നത്.