amrutha-daughter

മകൾ അവന്തികയ്ക്കു കോവിഡ് ബാധിച്ചെന്ന വാര്‍ത്ത തെറ്റെന്നു തെളിയിക്കാന്‍ വിഡിയോയുമായി ഗായിക അമൃത സുരേഷ്. അമൃതയും അവന്തികയും വിഡിയോയില്‍ സന്തോഷത്തോടെ കളിച്ചും ചിരിച്ചുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ‘യു മേക്സ് മി ഹാപ്പി’ എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് പാപ്പുവും അമ്മയും‍. വിഡിയോക്കു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അവന്തികയെ മിടുക്കിക്കുട്ടിയായി കണ്ടതിൽ സന്തോഷമറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്.

 

റിയാലിറ്റി ഷോയിലൂടെയാണ്  അമൃത  മലയാളത്തിന്റെ പ്രിയ ഗായികയായത്. അമ്മ പാട്ടു പാടി ഇഷ്ടം നേടിയതുപോലെ പാപ്പുവിന്റെ കുസൃതി വിഡിയോകളും ഇവർക്ക് ധാരാളം ആരാധകരെ നേടികൊടുത്തു. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി.

 

പാപ്പു പൂർണ ആരോഗ്യവതിയാണെന്നും കോവിഡ് പോസിറ്റീവ് അല്ലെന്നും അറിയിച്ച് അമൃതയും അമൃതയുടെ അമ്മയും ഒരു വിഡിയോയിലൂടെ അറിയിച്ചിരുന്നു.