amrutha-suresh

സമൂഹമാധ്യമങ്ങളിലൂടെ ഏറെ അപമാനിക്കപ്പെട്ട വ്യക്തിയാണ് ഗായിക അമൃത സുരേഷ്. കുടുംബപരമായി വിഷയങ്ങൾ എടുത്തുകാട്ടി പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയായിട്ടുണ്ട്. ഇപ്പോൾ വീണ്ടും അമൃതക്കെതിരെ അപവാദം ഉയർന്നിരിക്കുകയാണ്.  ‘അമൃത ഇത്രയും തരം താഴരുത്’ എന്ന അടിക്കുറിപ്പോടെ യൂട്യൂബിൽ വന്ന വിഡിയോയ്ക്കെതിരെ പ്രതികരണവുമായി ഗായിക രംഗത്തെത്തി. 

 

അടുത്തിടെ തന്റെ ബാൻഡ് അംഗവും അടുത്ത സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായി ദൃശ്യങ്ങൾ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ വിഡിയോ ആണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. 

 

താൻ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വിഡിയോയിൽ അമൃത പറയുന്നു. വാർത്തകള്‍ വളച്ചൊടിക്കപ്പെടുന്നതിനെതിരെ സംസാരിച്ച അമൃത, ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവയാണെന്നും പറഞ്ഞു.