kodeeswaran-new

മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ അറിവിന്റെ പോരാട്ടവേദിയാണ്. പലപ്പോഴും ജീവിതവിജയത്തിന്റെയും പ്രത്യാശയുടെയും വേദിയാകാറുണ്ട് ഈ പരിപാടി. അത്തരത്തിൽ വിജയം കൈവരിച്ചിരിക്കുകയാണ് ആലപ്പുഴ തുറവൂരിൽ നിന്നും ഹോട്ട് സീറ്റിലെത്തിയ പ്രശാന്ത് ദാമോദര കമ്മത്ത് എന്ന മൽസരാർഥി. 12,50,000 രൂപയാണ് മിടുക്കനായ ഈ അധ്യാപകൻ കളിച്ച് നേടിയത്.

തുറവൂർ ഗവ. എൻഎസ്എസ് എൽപി സ്കൂളിലെ അധ്യാപകനാണ് പ്രശാന്ത്. രണ്ട് ആഗ്രഹങ്ങൾ നിറവേറ്റാനാണ് പ്രശാന്ത് കോടീശ്വരനിൽ എത്തിയത്. ഒന്ന് സ്വന്തമായൊരു വീട്.  രണ്ട് 11.50 ലക്ഷം രൂപയുടെ കടം. അത് സ്വന്തം ആവശ്യത്തിന് വാങ്ങിയ കടമല്ല. മൂന്ന് സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു സുഹൃത്തിന് വായ്പ എടുക്കാൻ ജാമ്യം നിന്നതാണ്. ശമ്പള സർട്ടിഫിക്കറ്റ് കാണിച്ചാണ് ജാമ്യം നിന്നത്. പക്ഷേ വായ്പടെയുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തു. ഇതോടെ പണം തിരികെ അടയ്ക്കേണ്ട ഉത്തരവാദിത്തം ജാമ്യം നിന്ന പ്രശാന്ത് അടക്കമുള്ള സുഹൃത്തുക്കൾക്കായി. 

നിങ്ങൾക്കുമാകാം കോടീശ്വരനിലെ പ്രശാന്തിനെ മിന്നും പ്രകടനം കാണാം: