കാഴ്ചയെക്കാൾ വലുതാണ് കാഴ്ച്ചപ്പാടുകൾ എന്ന് പോരാടി തെളിയിച്ച് അമീർ ജിന്ന. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരനില്‍ കാഴ്ചവൈകല്യമുള്ള അമീർ മൽസരാർഥിയായെത്തി നേട്ടങ്ങൾ കൊയ്തു. ജീവിത സാഹചര്യങ്ങൾ തന്നെയാണ് അമീറിനെയും ഹോട്ട് സീറ്റിൽ എത്തിച്ചത്. നല്ലൊരു വീട് വേണമെന്ന ആഗ്രഹം അമീർ തുറന്നു പറഞ്ഞു. മിടുക്കനായി പോരാടി 6,40,000 രൂപയാണ് ഇദ്ദേഹം നേടിയത്.
നല്ലൊരു ഗായകൻ കൂടിയാണ് അമീർ. അമീറിന്റെ വലിയൊരു സ്വപ്നമാണ് സ്വന്തമായൊരു കീബോർഡ് വേണമെന്നുള്ളത്. കീബോർഡിന് എന്ത് വില വരുമെന്ന് സുരേഷ് ഗോപി അമീറിനോട് ചോദിക്കുന്നുണ്ട്. ശേഷം നല്ലൊരു കീബോർഡ് അമീറിന് നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനവും നൽകുന്നു.
അമീറിന്റെ വാക്കുകളിലേക്ക്.. വിഡിയോ കാണാം: