janhvi-sreedevi

TAGS

നടി ശ്രീദേവി മരിച്ചിട്ട് ഇന്ന് ഒരു വർഷം. കുടംബാംഗങ്ങൾക്കെന്ന പോലെ ഇപ്പോഴും ആ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ല ആരാധകർക്കും.

ശ്രീദേവിയുടെ ഓര്‍മദിവസം അമ്മക്കൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൾ ജാൻവി. ''എൻറെ ഹൃദയം ഇപ്പോഴും കനപ്പെട്ടാണിരിക്കുന്നത്. പക്ഷേ, ഞാനെപ്പോഴും പുഞ്ചിരിക്കും, കാരണം അമ്മ അതിനകത്തുണ്ട്'', ചിത്രത്തിനൊപ്പം ജാൻവി കുറിച്ചു. 

2018 ഫെബ്രുവരി 24 നാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബരഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങിയായിരുന്നു മരണം. ബന്ധുവിൻറെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പമാണ് ദുബായിലെത്തിയത്.