മണ്ഡല പുനർനിർണയ ബില്‍ നാളെ അവതരിപ്പിക്കാനിരിക്കെ, ബില്ലിനെ പിന്തുണയ്ക്കുമെന്ന അറിയിച്ച ഡിഎംകെയും എന്‍സിപി ശരദ്പവാര്‍ പക്ഷത്തെയും പിന്തിരിപ്പിക്കാന്‍ നേരിട്ടിറങ്ങി സോണിയാ ഗാന്ധി. എം.കെ.സ്റ്റാലിനെയും ശരദ് പവാറിനെയും സോണിയയും സംഘവും നേരിട്ട് കാണും. സോണിയാ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഒപ്പം വി.ഡി. സതീശനും മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചെന്നൈയ്ക്ക് പോകും. Also Read: 50% സീറ്റ് വർധന അംഗീകരിച്ചു; മണ്ഡല പുനർനിർണയ ബില്ലിന് ഡി.എം.കെ. പിന്തുണ
മമത ബാനര്‍ജിയും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംഘത്തിലുണ്ട്. ഡല്‍ഹിയില്‍നിന്ന് 2 ചാര്‍ട്ടേഡ് വിമാനങ്ങളിലായി ഉടന്‍ പുറപ്പെടും. ശേഷം , മുംബൈയിലെത്തി ശരദ് പവാറിനെയും കാണും. അതിനിടെ, പിന്തുണ അറിയിച്ച ഡിഎംകെ, എന്‍സിപി അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ ഭരണപക്ഷത്തിന് അടുത്തേക്ക് മാറ്റി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. എൻസിപി ശരദ് പവാർ പക്ഷം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നതിന് പകരമായി സുപ്രിയ സുളെ കേന്ദ്ര മന്ത്രിസഭയിലെത്തിയേക്കുമെന്നും സൂചനകളുണ്ട്.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. ഇതൊരു ഭരണഘടനാ ഭേദഗതിയല്ലെന്നും ലളിതമായ നിയമനിര്‍മാണം മാത്രമാണെന്നും പാര്‍ട്ടി വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞു. അതിനിടെ, രാഹുല്‍ ഗാന്ധിക്കും വിമര്‍ശനം. രാഹുല്‍ ടിവികെയുടെ വക്താവെന്നും ഇളങ്കോവന്‍.