ഇന്ത്യാസഖ്യ റാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നു.

  • ഡൽഹി രാംലീല മൈതാനത്ത് നടന്ന ഇന്ത്യസഖ്യ റാലിയിൽ പങ്കെടുക്കാതിരുന്ന എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 215 യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സംഘടന സസ്പെൻഡ് ചെയ്തു.

രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യസഖ്യ റാലിയില്‍ പങ്കെടുക്കാതിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള 215 പേരെയാണ് യൂത്ത് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. 

Also Read: മോദിയുടെ ഫോണ്‍ കോള്‍; കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്! ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് എത്തുമോ എന്‍സിപി

ദേശീയ, സംസ്ഥാന– ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തിലുള്ളവരോട് റാലിയിലും മാര്‍ച്ചിലും പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. റാലിയില്‍ എത്തുന്നവരുടെ എണ്ണം പരിശോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആപ്പ് സംവിധാനവും ഒരുക്കി. ലോക്കേഷന്‍ പങ്കിടാനും സമയവും റാലിയുടെ മറ്റു വിവരങ്ങളും കൈമാറാനായിരുന്നു ആപ്പ്. ഹാജര്‍ പരിശോധിക്കാന്‍ ഡൽഹിയിലെ മിന്റോ റോഡിലുള്ള സമ്മേളന സ്ഥലത്ത് ബാർകോഡ് സ്കാനറുകളും സ്ഥാപിച്ചു. 

ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ആപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി. പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടും റാലിക്കെത്താതത് അച്ചടക്കലംഘനമാണെന്ന് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. നവംബര്‍ മൂന്നിനാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്. മധ്യപ്രദേശില്‍ നിന്നും 60 പേരെയാണ് പുറത്താക്കിയത്. റാലിയിൽ പങ്കെടുക്കാതിരുന്നത് സംഘടനാപരമായ അച്ചടക്കമില്ലായ്മയാണെന്നും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടിയെന്നും മധ്യപ്രദേശ് ഘടകം എക്സില്‍ കുറിച്ചു.  

Also Read: കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം; നടി അതുല്യ ചന്ദ്ര അറസ്റ്റില്‍

ഗുജറാത്ത് (49), ജാര്‍ഖണ്ഡ് (32), പശ്ചിമബംഗാള്‍ (26), തെലങ്കാന (14), ഹിമാചല്‍ പ്രദേശ് (13), ഉത്തര്‍പ്രദേശ് സെന്‍ട്രല്‍ (11) ഹരിയാന (10) എന്നി സംസ്ഥാനങ്ങളിലെ നേതാക്കളെയും സസ്പെന്‍ഡ് ചെയ്തു. ഗുജറാത്തിൽ അഹമ്മദാബാദ്, അമ്രേലി, ആനന്ദ്, ആരവല്ലി, ബനസ്കന്ത, ഗാന്ധിനഗർ, ജുനാഗഡ്, മെഹ്‌സാന, പഠാൻ, പഞ്ച്മഹൽ എന്നിവിടങ്ങളിലെ ജില്ലാ അധ്യക്ഷന്മാരും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിലുണ്ട്. 

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ നിന്നും പ്രകടനമായി തുറന്ന വാഹനത്തിലായിരുന്നു നേതാക്കള്‍ രാംലീലയിലെ മൈതാനത്തേക്ക് എത്തിയത്. ഏഴിലൊന്നുപേരുടെ വോട്ട് ഇല്ലാതാക്കിയെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. ഗ്യാനേഷ് ചെയ്തത് രാജ്യദ്രോഹമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ജയിലില്‍ പോകും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വോട്ടുമോഷണമാണിത്. അധികാരം അംബാനിയിലും അദാനിയിലും കേന്ദ്രീകരിക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവര്‍ ശതകോടികള്‍ നേടുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

The Indian Youth Congress suspended 215 office-bearers across eight states for skipping the high-profile INDIA bloc rally held at Ramlila Maidan in New Delhi. Organized under the leadership of Leader of Opposition Rahul Gandhi to demand the resignation of Chief Election Commissioner Gyanesh Kumar, attendance was strictly monitored using a specialized mobile application and on-site barcode scanners. The organization deemed the non-attendance a severe breach of organizational discipline after leaders failed to register their location and check in. Meanwhile, addressing the massive gathering alongside Mallikarjun Kharge, Rahul Gandhi accused the election authorities of treason and targeted the central leadership over electoral integrity.