karnataka-bjp-leader-chalavadi-narayanaswamy-threatens-congress-kolar-rally-jpeg

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളെ തുണ്ടംതുണ്ടമായി വലിച്ചുകീറി അറബിക്കടലില്‍ എറിയുമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി സി.നാരായണസ്വാമി. എസ്.ഐ.ആര്‍ വിരുദ്ധപ്രക്ഷോഭത്തിന് ബദലായി ബിജെപി നടത്തുന്ന പദയാത്രയ്ക്ക് കോലാറില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക ലെജിസ്‍ലേറ്റിവ് കൗണ്‍സിലിലെ പ്രതിപക്ഷനേതാവാണ് നാരായണസ്വാമി. 

തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരായ സമരത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നാരായണസ്വാമി ആരോപിച്ചു. ‘ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കരുത്. രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ നിങ്ങളെ കഷ്ണം കഷ്ണമായി വലിച്ചുകീറും. ശരീരം കടലില്‍ എറിയും.’ സ്വാമി ഭീഷണി മുഴക്കി. 

‘അരാജകത്വം ഇല്ലാതാക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന പേരിലാണ് ബിജെപി എസ്ഐആര്‍ പ്രക്ഷോഭത്തിനെതിരെ രാജ്യവ്യാപകമായി പദയാത്ര നടത്തുന്നത്. നാലുപതിറ്റാണ്ട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചശേഷം 2022ലാണ് ചലവടി നാരായണസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായശേഷം അദ്ദേഹം ലെജിസ്‍ലേറ്റിവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ പ്രതിപക്ഷനേതാവ് കെ.എസ്.പൂജാരി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നാരായണസ്വാമിയെ ആ പദവിയില്‍ നിയമിക്കുകയായിരുന്നു.

ENGLISH SUMMARY:

Senior Karnataka BJP leader and Leader of the Opposition in the Legislative Council, Chalavadi Narayanaswamy, triggered a major political row by delivering a provocative threat against Congress leaders. Addressing a padayatra reception in Kolar, he asserted that BJP workers would tear Congress leaders into pieces and throw them into the Arabian Sea if they attempted to create anarchy in the country. He accused the Congress party of misleading the public and instigating unrest under the pretext of protesting against election irregularities and the SIR system. The anti-SIR padayatra is part of a nationwide campaign organized by the BJP under the banner of 'Eliminate Anarchy, Save Democracy'.