abhjith-dipke

സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനും എതിരെ രൂക്ഷവിമർശനവുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ . തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എന്ത് നടപടി എടുത്തു എന്നാണ് ചോദ്യം. അതിനിടെ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ജന്തർ മന്തറിൽ സിജെപി നേതാക്കൾ മിന്നൽ പ്രതിഷേധം നടത്തി. 

 

ജന്തർ മന്തറിന് സമീപത്തെ ജെഡിയു ഓഫീസിന്റെ ഗേറ്റ് ചാടികടന്നാണ് നേതാക്കളായ സൗരവ് ദാസ് , അഷുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർ ഉള്ളിൽ കടന്നത്.  ദേശീയ പതാക വീശുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഉടനെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.  എക്സ് പോസ്റ്റിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ ദൃശ്യങ്ങൾ പുറത്തുവിട്ടു. ദേശീയ പതാക വീശുന്നത് എന്നു മുതലാണ് നിയമ വിരുദ്ധമായതെന്ന് ദീപ് കെ ചോദിച്ചു

 

സുപ്രീം കോടതിക്ക് എതിരെയും രൂക്ഷ വിമർശനം. ബംഗാൾ എസ്ഐആറിൽ വോട്ടു വെട്ടിയപ്പോൾ സുപ്രീം കോടതി അത് ശരിവച്ചു . അടുത്ത തവണ വോട്ടു ചെയ്യാം എന്നാണ് കോടതി പറഞ്ഞത്. നരേന്ദ്ര മോദിയോട് ഇതുപോലെ  പറയുമോ എന്നും ദീപ്കെ ചോദിക്കുന്നു

ENGLISH SUMMARY:

Abhijit Dipke CJP news details the sharp criticism directed at the Supreme Court and Election Commission following a flash protest at Jantar Mantar. The article highlights the detention of CJP leaders and their bold questions regarding voter rights and constitutional accountability.