rahul-parliament-protest-speech
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും മോദി സർക്കാരും ഉടൻ പുറത്താകുമെന്നും, വോട്ട് നിഷേധവും തിരഞ്ഞെടുപ്പ് അട്ടിമറിയും രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി. പ്രതിപക്ഷ സമരം സർക്കാരിന്റെ അടിത്തറ ഇളക്കിയെന്നും പ്രഖ്യാപനം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും മോദി സർക്കാരും ഒട്ടും വൈകാതെ പുറത്താകുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇതിനുശേഷം മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന്‍റെ പുനരുദ്ധാരണം സാധ്യമാകൂ എന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ കരുത്തുറ്റ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണെന്നും, സമരം ഇതുപോലെ തുടർന്നാൽ സർക്കാർ നിലംപൊത്തുമെന്നും അദ്ദേഹം ‘എക്സി’ല്‍ കുറിച്ചു.

സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന്‍റെ അടിത്തറ. അത് സംരക്ഷിച്ചാല്‍ മാത്രമേ ഭരണഘടനയ്ക്കും നിലനില്‍പ്പുള്ളു. 2004 താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യ സ്വതന്ത്ര, ജനാധിപത്യ രാജ്യമായിരുന്നു. എന്നാല്‍ 2014ല്‍ അതില്‍ അടിസ്ഥാനപരമായ മാറ്റം സംഭവിച്ചു. അതിന്‍റെ കാരണം ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

വോട്ട് നിഷേധവും തിരഞ്ഞെടുപ്പ് ക്രമക്കേടും രാജ്യദ്രോഹക്കുറ്റമാണ്. ജനാധിപത്യ സംവിധാനത്തിന്‍റെ പ്രവർത്തനത്തിൽ തകരാറുണ്ടെങ്കിൽ, ഭരണഘടനയ്ക്ക് നിലനിൽപ്പില്ല. ഭരണഘടന പ്രവർത്തിക്കുന്നില്ലെങ്കിൽ, പാർലമെന്‍റ് പാസാക്കിയ ഓരോ നിയമവും നിയമവിരുദ്ധമാകും. അതുവഴി നിയമിച്ച ഭരണഘടനാ സ്ഥാനങ്ങളും നിയമവിരുദ്ധമാകും. മുന്‍പൊരിക്കലും നാം ഇതുപോലൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

**EDS: THIRD PARTY IMAGE** In this image received on Oct. 9, 2026, Indian National Congress President Mallikarjun Kharge, LoP Rahul Gandhi, TMC supremo Mamata Banerjee and others gather at Central Hall of Sambidhan Sadan ahead of the India alliance leaders march to Rashtrapati Bhavan for a meeting with President Droupadi Murmu, in New Delhi. (AICC via PTI Photo)(PTI10_09_2026_000423B)

**EDS: THIRD PARTY IMAGE** In this image received on Oct. 9, 2026, Indian National Congress President Mallikarjun Kharge, LoP Rahul Gandhi, TMC supremo Mamata Banerjee and others gather at Central Hall of Sambidhan Sadan ahead of the India alliance leaders march to Rashtrapati Bhavan for a meeting with President Droupadi Murmu, in New Delhi. (AICC via PTI Photo)(PTI10_09_2026_000423B)

‘മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇതെല്ലാം നടപ്പാക്കേണ്ടയാൾ മാത്രമാണ്. സേവകനാണ്, രാജാവല്ല. എന്നിട്ടും അദ്ദേഹം ജനപ്രതിനിധികളെ കാണില്ലെന്ന് പറയുന്നു. സ്വയം ആരാണെന്നാണ് അയാള്‍ കരുതുന്നത്? അദ്ദേഹം നമ്മെ കാണും, എവിടെ വെച്ചാണെന്നറിയാമോ? ജയിലഴിക്കുള്ളില്‍ വെച്ച്. കഴിഞ്ഞ ദിവസങ്ങളില്‍ ചെലുത്തിയതുപോലുള്ള സമ്മര്‍ദം തുടര്‍ന്നാല്‍ ഈ സർക്കാർ വീഴുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. കാരണം നമുക്കൊപ്പം നിൽക്കുന്നത് ഇന്ത്യൻ ജനതയുടെ ശബ്ദമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയില്ലാതെ നമ്മളൊന്നുമല്ല, ഇന്ത്യൻ ജനതയുടെ പൂർണ്ണ പിന്തുണ ഇപ്പോൾ നമുക്കുണ്ട്.’ – രാഹുല്‍ പറഞ്ഞു.

 

India's Congress party leader Rahul Gandhi (C) along with supporters walks towards the Presidential Palace demanding the resignation of India s Chief Election Commissioner over alleged "special intensive revision  (SIR) voter-roll irregularities in New Delhi on October 9, 2026. (Photo by Arun SANKAR / AFP)

India's Congress party leader Rahul Gandhi (C) along with supporters walks towards the Presidential Palace demanding the resignation of India s Chief Election Commissioner over alleged "special intensive revision (SIR) voter-roll irregularities in New Delhi on October 9, 2026. (Photo by Arun SANKAR / AFP)

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം:

കോൺഗ്രസ് പ്രസിഡന്റ് ഖർഗെ ജി, മമത ജി, സുപ്രിയ സുലെ ജി, ബേബി ജി, രാജാ ജി, ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ മുതിർന്ന നേതാക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളിലായി ചെയ്ത കാര്യങ്ങൾക്ക് എല്ലാ പ്രതിപക്ഷ എംപിമാരോടും നന്ദി അറിയിക്കാനും അവരെ സ്വാഗതം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു.  വർഷങ്ങൾക്ക് മുൻപ്, ഇവിടെ വെച്ചുതന്നെ, ജവഹർലാൽ നെഹ്റു 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു പ്രസംഗം നടത്തിയിരുന്നു. 1947 ഓഗസ്റ്റ് 14-ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ചാണ് അത് നടത്തിയത്. അതിൽ നിന്ന് കുറച്ചു ഭാഗം ഞാൻ ഇവിടെ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു: 

‘ഇന്ത്യയിലുള്ള നമുക്കും, ഏഷ്യ മുഴുവനും, ലോകത്തിനാകെയും ഇതൊരു നിർണായക നിമിഷമാണ്. ഒരു പുതിയ നക്ഷത്രം ഉദിച്ചുയരുന്നു, കിഴക്ക് സ്വാതന്ത്ര്യത്തിന്റെ നക്ഷത്രം. ഒരു പുതിയ പ്രതീക്ഷ ജനിക്കുന്നു, ദീർഘകാലമായി കാത്തുസൂക്ഷിച്ച ഒരു ദർശനം സാക്ഷാത്കരിക്കപ്പെടുന്നു. ഈ നക്ഷത്രം ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ, ആ പ്രതീക്ഷ ഒരിക്കലും വഞ്ചിക്കപ്പെടാതിരിക്കട്ടെ.’

‘ഇരുണ്ട കാർമേഘങ്ങൾ നമ്മെ മൂടിനിൽക്കുന്നുണ്ടെങ്കിലും, നാം ആ സ്വാതന്ത്ര്യത്തിൽ ആനന്ദിക്കുന്നു.’

2004-ലാണ് ഞാൻ രാഷ്ട്രീയത്തില്‍ വരുന്നത്. അന്ന് ഇതൊരു സ്വതന്ത്ര, ജനാധിപത്യ രാജ്യമായിരുന്നു. 2014–ൽ – നമുക്കത് മനസ്സിലായില്ലെങ്കിലും – ഇന്ത്യയിൽ അടിസ്ഥാനപരമായ മാറ്റം ഒരു സംഭവിച്ചു. ഇന്ന് ഇക്കാര്യം എല്ലാ ഇന്ത്യക്കാര്‍ക്കും അറിയിച്ചുകൊടുക്കാനും തെളിയിച്ചുകൊടുക്കാനും കഴിയും എന്ന് നിങ്ങള്‍ക്കറിയാം.

ഞാൻ ചെറുപ്പമായിരുന്നപ്പോൾ മുതൽ എന്നെ പഠിപ്പിച്ചിരുന്നത്, എല്ലാ ദിവസവും എന്റെ മനസ്സിലേക്ക് ആവർത്തിച്ചുറപ്പിച്ചിരുന്നത് ഇതായിരുന്നു, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. ഈ രീതിയിലാണ് ഞാൻ വളർന്നത്. ഓരോ സംസ്ഥാനങ്ങളുടെയും പേരുകൾ എന്നെ പഠിപ്പിച്ചു, ഓരോ തലസ്ഥാന നഗരികളുടെയും പേരുകൾ പഠിപ്പിച്ചു, കൂടാതെ എന്നോട് പറഞ്ഞു: ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം – ഒരു സംസ്ഥാനത്തിന്റെയോ, ഒരു ഭാഷയുടെയോ, ഒരു ചരിത്രത്തിന്റെയോ, ഒരു പാരമ്പര്യത്തിന്റെയോ അല്ല, ഓരോ വ്യക്തിയുടെയും. ഈയൊരു ചിന്തയോടെയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. ആ ആശയത്തെ സംരക്ഷിച്ച ചട്ടക്കൂടാണ് ജനാധിപത്യ ഘടന.

TOPSHOT - India's Congress party leader Rahul Gandhi waves from a bus to participate in a protest by the opposition alliance INDIA bloc (Indian National Developmental Inclusive Alliance) at Rajghat in New Delhi on October 8, 2026 against the country's Chief Election Commissioner Gyanesh Kumar calling for his resignation over alleged irregularities in the Special Intensive Revision (SIR) of electoral rolls. (Photo by Sajjad HUSSAIN / AFP)

TOPSHOT - India's Congress party leader Rahul Gandhi waves from a bus to participate in a protest by the opposition alliance INDIA bloc (Indian National Developmental Inclusive Alliance) at Rajghat in New Delhi on October 8, 2026 against the country's Chief Election Commissioner Gyanesh Kumar calling for his resignation over alleged irregularities in the Special Intensive Revision (SIR) of electoral rolls. (Photo by Sajjad HUSSAIN / AFP)

നാം തെരഞ്ഞെടുപ്പുകൾ കണ്ടിട്ടുണ്ട്. നിങ്ങൾ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. മമത ജി മത്സരിച്ചിട്ടുണ്ട്, ഖർഗെ ജി മത്സരിച്ചിട്ടുണ്ട് – അനേകം തെരഞ്ഞെടുപ്പുകൾ. തെരഞ്ഞെടുപ്പിൽ നിങ്ങൾ ജയിക്കുമെന്നും തോൽക്കുമെന്നും നമുക്കറിയാം. ‘ദൈവമേ, എന്നെങ്കിലും ഒരു ദിവസം ഞാൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേക്കാം’ എന്ന് ചിന്തിക്കാത്ത ഒരു രാഷ്ട്രീയക്കാരനും ഈ മുറിയിലില്ല. അതാണ് ജനാധിപത്യത്തിന്റെ സ്വഭാവം. അത് ഇന്ത്യൻ ജനതയുടെ ആവിഷ്കാരമാണ്, ഇന്ത്യൻ ജനത അവരുടെ മനസ്സ് മാറ്റാറുമുണ്ട്. 

എന്നാൽ 2014 മുതൽ, എന്തോ ഒരു കാരണം കൊണ്ട് അത് സംഭവിക്കുന്നത് നിലച്ചു. ഒന്നിനുപുറകെ ഒന്നായി സംസ്ഥാനങ്ങളിൽ അത് നിലച്ചു: മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര. സത്യസന്ധമായി പറഞ്ഞാൽ, നാമെല്ലാവരും ഞെട്ടലിലായിരുന്നു. ആ ചോദ്യം ചോദിക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല – ഇന്ത്യൻ ജനാധിപത്യം തകർക്കപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യം...

എന്നെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയുടെ മാത്രമല്ല, എന്റെ മുഴുവൻ അസ്തിത്വത്തിന്റെയും അടിസ്ഥാന സ്തംഭമാണ്. അതിനാൽത്തന്നെ എനിക്ക് സംശയമുണ്ടായിരുന്നിട്ടും ഞാനത് ഒരിടത്തും പറഞ്ഞിരുന്നില്ല. പലരും അത് പറയുകയും ആ ചോദ്യം ഉന്നയിക്കുകയും ചെയ്തേക്കാം, പക്ഷേ ഞാൻ പറഞ്ഞില്ല. 

New Delhi: Congress President Mallikarjun Kharge, party leader Rahul Gandhi, TMC leader Abhishek Banerjee and others after a lunch hosted by the party President for INDIA bloc leaders, for the second consecutive day, at Moets restaurant, Connaught Place, in New Delhi, Thursday, Oct. 8, 2026. The Opposition leaders assembled for the meeting amid ongoing demonstrations demanding the resignation of Chief Election Commissioner Gyanesh Kumar over electoral roll revision issues. (PTI Photo/Karma Bhutia)(PTI10_08_2026_000387A)

New Delhi: Congress President Mallikarjun Kharge, party leader Rahul Gandhi, TMC leader Abhishek Banerjee and others after a lunch hosted by the party President for INDIA bloc leaders, for the second consecutive day, at Moets restaurant, Connaught Place, in New Delhi, Thursday, Oct. 8, 2026. The Opposition leaders assembled for the meeting amid ongoing demonstrations demanding the resignation of Chief Election Commissioner Gyanesh Kumar over electoral roll revision issues. (PTI Photo/Karma Bhutia)(PTI10_08_2026_000387A)

വ്യക്തമായ, നൂറു ശതമാനം തെളിവ് ലഭിച്ചപ്പോൾ മാത്രമാണ് ഞാൻ സംസാരിച്ചത്. കാരണം ഇന്ത്യയിലെ ജനാധിപത്യ ഘടനയെ ഞാൻ അത്രയേറെ വിലമതിക്കുന്നു. എന്നെ സംബന്ധിച്ച് ആ ജനാധിപത്യ ഘടനയെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. അതുകൊണ്ട് ഞാൻ കാത്തിരുന്നു, നിരീക്ഷിച്ചു.

നിങ്ങളിൽ ഭൂരിഭാഗം പേർക്കും ഒരുപക്ഷേ ഇത് അറിയുന്നുണ്ടാവില്ല, ഈ വിഷയത്തിൽ പ്രവർത്തിച്ച നിരവധി രാജ്യസ്നേഹികൾ നമുക്കുണ്ട്. ഹരിയാനയിലും, മഹാരാഷ്ട്രയിലും, കർണാടകയിലും, മധ്യപ്രദേശിലും നിശ്ശബ്ദമായി പ്രവർത്തിച്ചവർ, ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർ. ഒരു ദിവസം അവർ വ്യക്തമായ തെളിവുകളുമായി എന്റെ അടുക്കൽ വന്നു.

വോട്ടർ പട്ടികയിലെ വെട്ടിമാറ്റലുകളുടെയും, കൂട്ടിച്ചേർക്കലുകളുടെയും, മാറ്റങ്ങളുടെയും തെളിവുകളുമായാണ് അവർ വന്നത് – പത്തോ പതിനഞ്ചോ ഇരുപതോ ആളുകളുടേതല്ല, ലക്ഷക്കണക്കിന് ആളുകളുടേത്. അപ്പോഴാണ് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രവർത്തനത്തിൽ എന്തോ തകരാറുണ്ടെന്ന ചോദ്യം ഞാൻ ആദ്യമായി ഉന്നയിക്കാൻ തുടങ്ങിയത്.

ദയവായി മനസ്സിലാക്കുക, ജനാധിപത്യ സംവിധാനത്തിന്‍റെ പ്രവർത്തനത്തിൽ തകരാറുണ്ടെങ്കിൽ, ഭരണഘടനയ്ക്ക് പിന്നീട് നിലനിൽപ്പില്ല. ഭരണഘടന പ്രവർത്തിക്കുന്നില്ലെങ്കിൽ, അപ്പുറത്തെ പാർലമെന്റിൽ പാസാക്കിയ ഓരോ നിയമവും നിയമവിരുദ്ധമാണ്. നിയമിച്ച ഓരോ ഭരണഘടനാ സ്ഥാനങ്ങളും നിയമവിരുദ്ധമാണ്. മുന്‍പൊരിക്കലും നാം ഇതുപോലൊരു സാഹചര്യം നേരിട്ടിട്ടില്ല, എന്നാൽ ഇപ്പോൾ നാം അതിലേക്ക് പ്രവേശിക്കുകയാണ്.

അങ്ങനെ നമ്മള്‍ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, പതിയെ പതിയെ കൂടുതൽ ആളുകൾ അത് വിശ്വസിക്കാൻ തുടങ്ങി. ഇന്ന്, നിങ്ങൾ കണ്ടതുപോലെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ നക്ഷത്രം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നക്ഷത്രം അസ്തമിച്ചുപോയി എന്ന് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച് നാം ചിന്തിക്കണമെന്ന് ആരോ പറയുകയുണ്ടായി. ഗ്യാനേഷ് കുമാറിനെ മാറ്റിയതുകൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് നിങ്ങൾ കരുതരുത്. ഗ്യാനേഷ് കുമാറിനെക്കാൾ വളരെ ആഴത്തിലുള്ള ഒന്നാണ് ഈ പ്രശ്നം. അത് പരിഹരിക്കാന്‍ നിലവിലെ സർക്കാരിന്റെ പതനം അനിവാര്യമാണ്; മാത്രമല്ല, സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവരുകയും ചെയ്യും.

ഇതൊരു രാജ്യദ്രോഹക്കുറ്റമാണെന്ന് ദയവായി മനസ്സിലാക്കുക. നാം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങൾക്കും എതിരായ നടപടിയാണിത്. ഓരോ ഇന്ത്യക്കാരന്റെയും ആവിഷ്കാരത്തിന് എതിരായ നടപടിയാണിത്. ഈ രാജ്യത്തിന്റെ ആത്മാവിനെതിരായ നടപടിയാണിത്.

എന്നെക്കുറിച്ച് എനിക്ക് പറയാൻ കഴിയും, നിങ്ങൾക്കെല്ലാവർക്കും ഇതേ വികാരം തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്: പോരാടാൻ അർഹതയുള്ള ഒന്നാണിത്, മരിക്കാൻ പോലും മടിയില്ലാത്ത ഒന്നാണിത്.

ഇന്ന് നമ്മൾ രാഷ്ട്രപതിയെ കാണാൻ പോകുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, നമ്മൾ – ഈ രാജ്യത്തെ എല്ലാ പ്രതിപക്ഷ എംപിമാരും, ഓരോരുത്തരും – തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അപ്പോള്‍ നമ്മളെ പിടിച്ചുകൊണ്ടുപോയി തടങ്കലിൽ വയ്ക്കുകയാണുണ്ടായത്.

ദയവായി മനസ്സിലാക്കുക, അദ്ദേഹം (CEC) നടപ്പിലാക്കുന്നയാൾ മാത്രമാണ്. അദ്ദേഹം നമുക്ക് ഒരു സേവനം നൽകുന്നയാൾ മാത്രമാണ്. അദ്ദേഹം രാജാവൊന്നുമല്ല. അദ്ദേഹത്തിന്റെ ജോലി ഇന്ത്യയിലെ ജനങ്ങൾക്കും അവരുടെ ജനപ്രതിനിധികൾക്കും സേവനം നൽകുക എന്നതാണ്. എന്നിട്ട് അദ്ദേഹം ഇന്ത്യയിലെ ജനപ്രതിനിധികളെ കാണില്ലെന്ന് പറയുന്നു, എന്തുകൊണ്ട്? അദ്ദേഹം സ്വയം ആരാണെന്നാണ് കരുതുന്നത്?

ഇത് ഇന്ത്യൻ ജനതയുടെ ശബ്ദമാണ്. ഈ രാജ്യത്തെ 65% ജനങ്ങളുടെ ശബ്ദത്തെയാണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത്. എന്നിട്ട് നിങ്ങളെ കാണാൻ കഴിയില്ലെന്ന് പറയാൻ ഈ മനുഷ്യൻ തയാറാവുകയല്ലേ? അദ്ദേഹം നമ്മെ കാണും, എവിടെ വെച്ചാണ് കാണാൻ പോകുന്നതെന്ന് അറിയാമോ? ജയിലഴിക്കുള്ളില്‍ വെച്ച്, അവിടെ വെച്ചാണ് അദ്ദേഹം നമ്മെ കാണാൻ പോകുന്നത്.

അതുകൊണ്ട്, നിങ്ങൾ ചെയ്ത കാര്യങ്ങളിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. ഒരു സംഘം എന്ന നിലയിൽ നിങ്ങൾ ചെയ്തതിന്റെ വ്യാപ്തി ഒരുപക്ഷേ ഇപ്പോൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടാവില്ല. ഈ സർക്കാരിന്റെ അടിത്തറ നിങ്ങൾ ഇളക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി നാം സമ്മർദ്ദം ചെലുത്തിയതുപോലെ മുന്നോട്ടുപോയാൽ, ഈ സർക്കാർ വീഴുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. കാരണം നമുക്കൊപ്പം നിൽക്കുന്നത് ഇന്ത്യൻ ജനതയുടെ ശബ്ദമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയില്ലാതെ നമ്മളൊന്നുമല്ല, ഇന്ത്യൻ ജനതയുടെ പൂർണ്ണ പിന്തുണ ഇപ്പോൾ നമുക്കുണ്ട്.

ബംഗാളിൽ നിന്നും, കശ്മീരിൽ നിന്നും, കേരളത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാ മുതിർന്ന നേതാക്കൾക്കും ഞാൻ ഒരിക്കൽക്കൂടി നന്ദി പറയുന്നു. വളരെ നന്ദി, നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് എനിക്കൊരു ബഹുമതിയാണ്. നന്ദി.’

Gyanesh Kumar Will Go, Modi Govt Will Fall: Rahul Gandhi on Electoral Integrity:

Addressing opposition MPs in Parliament’s Central Hall, Leader of the Opposition Rahul Gandhi declared that both Chief Election Commissioner Gyanesh Kumar and the Modi government will soon be ousted, paving the way for the restoration of Indian democracy. He emphasized that the foundation of a constitutional democracy relies on the people's freedom of expression, a core principle he claimed was fundamentally altered after 2014. Terming voter suppression and electoral discrepancies an act of treason, Gandhi warned that a compromised democratic framework renders parliamentary legislation and constitutional appointments illegitimate. He concluded by asserting that persistent opposition pressure backed by the voice of the people will inevitably cause the government to fall.