ജന്തര്‍മന്തറില്‍ സമരത്തിനായി മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. വിമാനത്തില്‍ കയറിയാണ് ഡല്‍ഹി പൊലീസിന്‍റെ നടപടി. അറസ്റ്റ് വരിക്കാനാണ് താനെത്തിയതെന്നും അറസ്റ്റ് ചെയ്യൂവെന്നും ദീപ്കെ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അറസ്റ്റല്ല, ദയവായി സഹകരിക്കണമെന്നായിരുന്നു വിമാനത്തിനുള്ളിലേക്ക് കയറി ദീപ്കെയെ കസ്റ്റഡിയിലെടുത്ത പൊലീസിന്‍റെ മറുപടി. ദീപ്കെയ്ക്ക് പുറമെ സൗരവ് ഘോഷും അശുതോഷ് റാങ്കയും കസ്റ്റിയിലായിട്ടുണ്ട്.
നേതാക്കളെ വിമാനത്തില്‍ കയറി കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് സിജെപി. ദീപ്കെ ഉള്‍പ്പടെയുള്ള നേതാക്കളെ ഉടന്‍ വിട്ടയയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മുന്‍കൂട്ടി തയാറാക്കിയ നാടകമാണ് ഡല്‍ഹി പൊലീസിന്‍റേതെന്നും പ്രക്ഷോഭസ്ഥലത്തേക്ക് നേതാക്കള്‍ എത്താതിരിക്കാന്‍ തടയുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.