nitin-nabin-modi
  • ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി. പാരമ്പര്യമായി കിട്ടിയതല്ല മോദിക്ക അധികാരമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നവീന്‍. ഭരണനേതൃത്വത്തില്‍ കാല്‍നൂറ്റാണ്ട് പൂർത്തിയാക്കിയ മോദിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു ഈ വാക്കുകള്‍.

ഇന്ത്യയിലെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുത്ത ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ നവീന്‍. ‘2014 ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യാചരിത്രത്തിലെ നാഴികക്കല്ലാണ്. ആ തിരഞ്ഞെടുപ്പിലാണ് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ആദ്യമായി നേരിട്ട് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.’ അതുകൊണ്ടുതന്നെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുത്ത പ്രധാനമന്ത്രി എന്ന വിശേഷണം മോദി അര്‍ഹിക്കുന്നുണ്ടെന്നും ബിജെപി അധ്യക്ഷന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

 

‘ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കോണ്‍ഗ്രസ് നിശ്ചയിച്ച പ്രധാനമന്ത്രിമാരാണ്. അത് ആ പാര്‍ട്ടിയുടെ മാത്രം തീരുമാനമായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ ശേഷമാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതുപോലും. മോദിയുടെ കാര്യം അങ്ങനെയല്ല, അദ്ദേഹത്തിന് കുടുംബത്തിന്‍റെ പേരിലല്ല പ്രധാനമന്ത്രിയായത്,’ മോദി വേദിയിലിരിക്കേ നിതിന്‍ നവീന്‍ പറഞ്ഞു.

 

2014ലെ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി മാറ്റിയ തിരഞ്ഞെടുപ്പാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ടെന്നും നിതിന്‍ നവീന്‍ ചൂണ്ടിക്കാട്ടി. ഭരണനേതൃത്വത്തില്‍ (മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും) നരേന്ദ്രമോദി 25 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട അനുമോദനച്ചടങ്ങിലായിരുന്നു ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍. തുടര്‍ പോരാട്ടങ്ങളുടെ മറക്കാനകാത്ത ഏടാണ് മോദിയുടെ ഭരണകാലമെന്നും അത് ഇനിയും തുടരുമെന്നും നിതിന്‍ നവീന്‍ പറഞ്ഞു.

New Delhi: Prime Minister Narendra Modi exchanges greetings with Union Defence Minister Rajnath Singh as Lok Sabha Speaker Om Birla, BJP National President and MP Nitin Nabin and Union Minister JP Nadda look on during a tribute paying ceremony to Mahatma Gandhi and former prime minister Lal Bahadur Shastri on their birth anniversaries, at the Central Hall of Samvidhan Sadan, in New Delhi, Friday, Oct. 2, 2026. (PTI Photo/Salman Ali)(PTI10_02_2026_000106B)

New Delhi: Prime Minister Narendra Modi exchanges greetings with Union Defence Minister Rajnath Singh as Lok Sabha Speaker Om Birla, BJP National President and MP Nitin Nabin and Union Minister JP Nadda look on during a tribute paying ceremony to Mahatma Gandhi and former prime minister Lal Bahadur Shastri on their birth anniversaries, at the Central Hall of Samvidhan Sadan, in New Delhi, Friday, Oct. 2, 2026. (PTI Photo/Salman Ali)(PTI10_02_2026_000106B)

 

ബിജെപി ജനറല്‍ സെക്രട്ടറിയായിരിക്കേ 2001 ഒക്ടോബര്‍ ഏഴിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2014 മേയ് 22 വരെ അതേ പദവിയില്‍ തുടര്‍ന്നു. 2014 മേയ് 26ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്ത മോദി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഈ കസേരയില്‍ ഇരുന്ന മൂന്നാമത്തെ നേതാവാണ്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിര ഗാന്ധിയും മാത്രമാണ് തുടര്‍ഭരണത്തിന്‍റെ കാര്യത്തില്‍ മോദിക്ക് മുന്നിലുള്ളത്. 

Narendra Modi is India's First Directly Elected Prime Minister, Claims BJP Leader Nitin Naveen:

BJP leader Nitin Naveen declared that Narendra Modi is the first Prime Minister in Indian history to be directly elected by the people. Speaking at an event marking Modi’s 25 years in governance as Chief Minister and Prime Minister, Naveen stated that Modi was formally presented to voters as a prime ministerial candidate prior to the historic 2014 Lok Sabha election. In contrast to leaders like Jawaharlal Nehru, Indira Gandhi, and Rajiv Gandhi—who assumed office via Congress party decisions rather than popular pre-election mandates—Modi did not rely on dynasty politics. The speech highlighted that Narendra Modi is now the third longest-serving Prime Minister of India, following Nehru and Indira Gandhi.