തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവാദങ്ങള്‍ക്കിടെ ജനാധിപത്യത്തെയും ഭരണഘടനയെയും പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ദൈവത്തെ പോലെയാണ്. എതിരാളികള്‍ ജനാധിപത്യത്തിന്‍റെ ശക്തി കാണിച്ചുതന്നു എന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഭരണത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ വികസിത് ഭാരത് സങ്കല്‍പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ജനാധിപത്യത്തെയും ഭരണഘടനയെയും പുകഴ്ത്തി മോദി രംഗത്തെത്തിയത്. ജനങ്ങളാണ് തന്‍റെ 25 വര്‍ഷത്തെ സമ്പാദ്യം. തിരഞ്ഞെടുപ്പു ജയങ്ങള്‍ കൂടുതല്‍ വിനയാന്വിതനാവാന്‍ പഠിപ്പിച്ചു. തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ എങ്ങനെ മുന്നോട്ടു പോകണം എന്നുപഠിച്ചു. 140 കോടി ജനങ്ങളുടെ  ക്ഷേമത്തിനായി പ്രാര്‍ഥിച്ചെന്നും മോദി.

പ്രതിപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ചു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നയപരമായ മരവിപ്പായിരുന്നു. ഇന്ത്യയെ ആരു വിശ്വസിച്ചിരുന്നില്ല. ഭീകരവാദത്തോടും മൃദുസമീപനമായിരുന്നു. ഇന്ന് ഭീകരരെ അവരുടെ വീട്ടില്‍ക്കയറി വിധിച്ചു. ശരിയായ ദിശയില്‍ മുന്നോട്ടു പോയപ്പോള്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ന്നു എന്നും മോദി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. മോദി @ 25 ന്‍റെ ഭാഗമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന സേവ ജ്യോതി യാത്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ഗുജറാത്തിലെ വഡ്നഗറില്‍ നിന്ന് മോദിയുടെ മണ്ഡലമായ വാരാണസിയിലേക്കും തിരിച്ചും നടത്തുന്ന യാത്രകളും ഇന്ന് സമാപിക്കും.

ENGLISH SUMMARY:

Narendra Modi's recent speech lauded Indian democracy and the Constitution amidst election commission controversies. He emphasized the power of the people and reflected on his 25-year political journey, learning from both victories and setbacks.